DCBOOKS
Malayalam News Literature Website

‘TARIQA MYSTIC TRAVELLERS ‘; സംഗീത-നൃത്ത-കവിതാ സമന്വയം ആഗസ്റ്റ് 29ന്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന് കോഴിക്കോട് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി സ്പെയിനിലെ സാംസ്‌കാരിക സംഘടനയായ Casa de la India യുടെ നേതൃത്വത്തിൽ അരങ്ങേറുന്ന TARIQA MYSTIC TRAVELLERS എന്ന സംഗീത-നൃത്ത-കവിതാ സമന്വയം നടക്കും.  പ്രവേശനം സൗജന്യമാണ്.

കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനു മുന്നിലെത്തിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം നടത്തും. ആഗസ്റ്റ് 29 വൈകിട്ട് 4.30-ന് കോഴിക്കോട് (തളി) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിലാണ് അക്ഷരാർപ്പണം. വൈകിട്ട് ആറിന് 26-ാമത് ഡി സി കിഴക്കെമുറി സ്‌മാരക പ്രഭാഷണം ‘എന്താണ് ചരിത്രം’ എന്ന വിഷയത്തിൽ ചരിത്രകാരനായ മനു എസ് പിള്ള നിർവ്വഹിക്കും. സച്ചിദാനന്ദൻ, എൻ എസ് മാധവൻ, വി ജെ ജയിംസ് തുടങ്ങി നിരവധി എഴുത്തുകാർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്നാണ് സംഗീത-നൃത്ത-കവിതാ സമന്വയം.

Comments are closed.