DCBOOKS
Malayalam News Literature Website

‘തപോമയിയുടെ അച്ഛന്‍’ കവര്‍ച്ചിത്രം ബെന്യാമിന്‍ പ്രകാശനം ചെയ്തു

ഇ സന്തോഷ്‌ കുമാറിന്റെ  ‘തപോമയിയുടെ അച്ഛൻ’ എന്ന ഏറ്റവും പുതിയ നോവലിന്റെ കവര്‍ച്ചിത്രം ബെന്യാമിന്‍ പ്രകാശനം ചെയ്തു.  ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് ‘തപോമയിയുടെ അച്ഛൻ’  രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ തപോമയിയുടെ അച്ഛൻ’.

അത്രമേല്‍ ദുരൂഹമാണ് മനുഷ്യജീവിതം. ഇനിയും വായിക്കപ്പെടാത്ത ഒരാദിമലിപിസഞ്ചയം പോലെ അതു നമ്മെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്നു. മായാതെ നില്‍ക്കുന്ന ഒരു കഷ്ടരാത്രിയുടെ ഓര്‍മ്മയില്‍ കനലൊടുങ്ങാതെ ഒരാത്മാവുപോലെ തപോമയിയുടെ അച്ഛന്‍. വേരുകള്‍ ഉറപ്പിക്കാനാവാത്ത സ്‌നേഹത്തിന്റെ അഭയാര്‍ത്ഥി. ജന്മദീര്‍ഘമായ അഭയസഞ്ചാരങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെ നോവല്‍ ആവിഷ്‌കരിക്കുന്നു.

 

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും 399 രൂപ വിലയുള്ള  തപോമയിയുടെ അച്ഛൻ’  349 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം.  പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

*വ്യവസ്ഥകള്‍ ബാധകം

Comments are closed.