DCBOOKS
Malayalam News Literature Website

‘തപോമയിയുടെ അച്ഛന്‍’ കവര്‍ച്ചിത്രപ്രകാശനം സെപ്റ്റംബര്‍ 5ന്

ഇ സന്തോഷ്‌ കുമാറിന്റെ  ‘തപോമയിയുടെ അച്ഛൻ’ എന്ന ഏറ്റവും പുതിയ നോവലിന്റെ കവര്‍ച്ചിത്രം സെപ്റ്റംബര്‍ 5ന് വൈകുന്നേരം 5 മണിക്ക് ബെന്യാമിൻ  സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു.

ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് ‘തപോമയിയുടെ അച്ഛൻ’  രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ തപോമയിയുടെ അച്ഛൻ’.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.