മലയാളികളൊരുക്കിയ “തമിഴ് തായ് വാഴ്ത്ത്’ ഇനി തമിഴ്നാടിന്‍റെ ഔദ്യോഗിക ഗാനം
ചെന്നൈ: രണ്ടു മലയാളികൾ ചേർന്നൊരുക്കിയ മനോഹരഗാനം ‘തമിഴ് തായ് വാഴ്ത്ത്’ ഇനി തമിഴകത്തിന്റെ സംസ്ഥാനഗാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഫിസുകളിലെയും എല്ലാ പൊതുപരിപാടികളിലും ഈ ഗാനം ആലപിക്കുമെന്നു തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണു ഗാനം. ഗാനാലാപന വേളയിൽ ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് ഉത്തരവിൽ പറയുന്നു.
തമിഴ് തായ് വാഴ്ത്ത് ഒരു പ്രാർത്ഥനാ ഗാനം മാത്രമാണെന്നും ദേശീയ ഗാനമല്ലെന്നും അതിനാൽ ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു
Comments are closed.