വിജയ് സേതുപതി ചികിത്സക്കായി പണം നല്‍കിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: തമിഴ് നടന്‍ വിജയ് സേതുപതി ചികിത്സക്കായി പണം നല്‍കി സഹായിച്ച വൃദ്ധ കുഴഞ്ഞുവീണു മരിച്ചു. കാവാലം സ്വദേശി അച്ചാമ്മയെന്ന വയോധികയാണ് മരിച്ചത്. സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു സംഭവം. കുഴഞ്ഞു വീണ അച്ചാമ്മയെ ഉടന്‍ തന്നെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനുകളിലെ പരിചിതമുഖമായിരുന്നു അച്ചാമ്മ. ജയറാം നായകനായ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി എന്ന ചിത്രത്തില്‍ അച്ചാമ്മ മുഖം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജയ് സേതുപതി ചിത്രമായ മനിതന്റെ ഷൂട്ടിങ് ലൊക്കേഷനിലും അച്ചാമ്മ എത്തിയിരുന്നു.
അച്ചാമ്മയെ ശ്രദ്ധിച്ച വിജയ് സേതുപതി അവര്‍ക്കരികിലേക്കെത്തി വിശേഷങ്ങള്‍ തിരക്കി. മരുന്ന് വാങ്ങാന്‍ കാശില്ലെന്ന് അറിയിച്ചപ്പോള്‍ സഹായികളില്‍ നിന്ന് പണം വാങ്ങി അത് അച്ചാമ്മക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.
Comments are closed.