‘ഇന്‍ഡോ-ഗ്രീക്ക് മിതോളജി’; ദേവ്ദത്ത് പട്‌നായ്ക് സംസാരിക്കുന്നു
അന്താരാഷ്ട്ര ഗ്രീക്ക് ഭാഷാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ എംബസി ഓഫ് ഗ്രീക്ക് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ ‘ഇന്‍ഡോ-ഗ്രീക്ക് മിതോളജി’ എന്ന വിഷയത്തില്‍ ദേവ്ദത്ത് പട്‌നായ്ക് സംസാരിക്കുന്നു. ഫെബ്രുവരി എട്ടിന് വൈകുന്നേരം ഏഴ് മണിക്ക് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലെ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് പരിപാടി നടക്കുന്നത്. ദേവ്ദത്ത് പട്‌നായ്കിന്റെ ‘ഒളിമ്പസ്’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയാണ് പ്രഭാഷണം.
‘ഒളിംപസി’ ന്റെ മലയാള പരിഭാഷ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രീക്ക് മിഥോളജിയുടെ ഭാരതീയ പുനരാഖ്യാനമാണ് ‘ഒളിമ്പസ്’. ഹിന്ദു ദേവന്മാരുടെ അമരാവതിപോലെയാണ് ഗ്രീക്ക് ദേവന്മാര്‍ക്ക് ഒളിമ്പസ്. ഒളിമ്പ്യന്‍മാരുടെ നേതാവായ സ്യൂസ്, സ്വര്‍ഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാവായ ഇന്ദ്രന് സമമാണ്.
റോമാക്കാര്‍ക്ക് ഹെര്‍ക്കുലീസ് എന്നറിയപ്പെടുന്ന ഗ്രീക്ക് വീരനായ ഹേരാക്ലീസിന്റെ നേട്ടങ്ങള്‍ ശ്രീകൃഷ്ണനെ ഓര്‍മ്മിപ്പിക്കുന്നു.
ഗ്രീക്ക് ഇതിഹാസത്തില്‍ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയില്‍നിന്ന് തിരികെക്കൊണ്ടു വരാന്‍ ആയിരം കപ്പലുകളുമായി കടല്‍ കടക്കുന്ന ഭര്‍ത്താവിന്റെ കഥ, ലങ്കയില്‍നിന്ന് സീതയെ രാമന്‍ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു. അപ്പോള്‍ ഗ്രീക്ക്-ഹിന്ദു പുരാണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ-യുറോപ്യന്‍ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? അതോ മഹാനായ അലക്സാണ്ടറിന്റെ ആഗമനത്തെത്തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍, ഗ്രീക്ക് ദൂതന്മാര്‍ മഥുര, മഗധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ആശയങ്ങളുടെ ഒരു കൈമാറ്റം ആയിരുന്നോ? ഈ പുസ്തകത്തില്‍, പുരാണഗവേഷകനായ ദേവ്ദത് പട്നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു.
രജിസ്റ്റർ ചെയ്യാൻ ചിത്രത്തിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യൂ
Comments are closed.