DCBOOKS
Malayalam News Literature Website

പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

 

പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രളയ ദുരിതത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന പ്രിയപ്പെട്ടവരുടെ ലൊക്കേഷനും കോണ്‍ടാക്ട് ഇന്‍ഫോര്‍മേഷനും ആലപ്പുഴ കളക്ട്രേറ്റില്‍ അറിയിക്കാന്‍ ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.

ടാക്കിയോന്‍ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്‍റെ പേര്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മൊബൈല്‍ ആപ്ലിക്കേഷനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരം ആലപ്പുഴ കലക്ട്രേറ്റില്‍ നിന്ന് മറ്റുജില്ലകളിലേക്കും കൈമാറും. കൃത്യമായി ലൊക്കേഷന്‍ ലഭ്യമാക്കുന്നത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന് ഉപകരിക്കുമെന്നും ധനമന്ത്രി തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആപ്പിന്‍റെ ലിങ്ക് ഇതാണ്.
https://play.google.com/store/apps/details?id=com.care.takyon.aj.tachyoncare_sos

Comments are closed.