DCBOOKS
Malayalam News Literature Website

ടി.വി.കൊച്ചുബാവയുടെ ചരമവാര്‍ഷികദിനം

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി.വി കൊച്ചുബാവ വിട പറഞ്ഞിട്ട് 19 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1955-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് ടി.വി കൊച്ചുബാവ ജനിച്ചത്. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘വൃദ്ധസദനം’ എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും, 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നു, കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ, സൂചിക്കുഴയിലൂടെ ഒരു യാക്കോബ് എന്നിവ മറ്റു രചനകളാണ്.

1999 നവംബര്‍ 25ന് അദ്ദേഹം അന്തരിച്ചു.

Comments are closed.