അന്ധര്‍, ബധിരര്‍, മൂകര്‍; കശ്മീര്‍ എന്ന ഭ്രഷ്ടനാടിന്റെ വിലാപങ്ങള്‍
ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ അന്ധര്‍, ബധിരര്‍, മൂകര്‍ എന്ന കൃതിയെക്കുറിച്ചുള്ള ചര്‍ച്ച കെ.എല്‍.എഫ് വേദിയില്‍ നടന്നു. ഈ നോവലിന്റെ സാമൂഹികപ്രസക്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ടി.ഡി.രാമകൃഷ്ണനൊപ്പം എഴുത്തുകാരന്‍ ബെന്യാമിനും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.
ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നതിനുശേഷം കശ്മീര്‍ ജനതയിലുണ്ടായ മാറ്റവും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുമാണ് അന്ധര്‍, ബധിരര്‍, മൂകര്‍ എന്ന കൃതിക്ക് ആധാരമാകുന്നതെന്ന് ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞു. ധീരുകള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എഴുത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു കാശ്മീരി പെണ്‍കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന കാശ്മീരിന്റെ മുഖം വളരെ വികൃതമാണ്. മറ്റു പുസ്തകങ്ങള്‍ അഞ്ചും ആറും എഴുതാന്‍ സമയമെടുത്തപ്പോള്‍ അന്ധര്‍, ബധിരര്‍, മൂകര്‍ 45 മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും കശ്മീരിലെ ജനങ്ങളുമായുണ്ടായ നിരന്തര സമ്പര്‍ക്കത്തിലൂടെയാണ് നോവല്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമ നിലോഫര്‍ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന യാതനകളിലൂടെ മുഴുവന്‍ കാശ്മീരി ജനത്തെയും പ്രധിനിധീകരിക്കാനാണ് ശ്രമിച്ചത്. ഇന്ന് പ്രതിരോധശേഷിയുള്ള ജനതയാണ് നമുക്കു മുന്നിലുള്ളതെന്നും ഇന്നത്തെ സ്ത്രീകള്‍ യുദ്ധത്തിന് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed.