കപില്‍ മിശ്ര അതിഥി; ഡല്‍ഹി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്ന് ബ്ലൂംസ്‌ബെറി പിന്‍മാറി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ കുറിച്ച് ബ്ലൂംസ്‌ബെറി ഇന്ത്യ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പുസ്തകം പിന്‍വലിച്ചു. മോണിക്ക അറോറ, സോണാലി ചിതല്‍കര്‍, പ്രേരണ മല്‍ഹോത്ര എന്നിവര്‍ എഴുതിയ ഡല്‍ഹി റിയോട്‌സ് 2020; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നാണ് പ്രസാധകരായ ബ്ലൂംബെറി പിന്‍മാറുകയാണെന്ന് വ്യക്തമാക്കിയത്.
ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നിശ്ചയിച്ചിരുന്ന പ്രകാശനച്ചടങ്ങില്‍ കലാപത്തിന് കാരണക്കാരനെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് കപില്‍ മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസാധകര്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് ബ്ലൂംസ്ബെറി പുസ്തകം പിന്‍വലിച്ചത്.
Comments are closed.