പ്രശസ്ത ഭാഷാപണ്ഡിതൻ പ്രൊഫ. ടി ബി. വേണു ഗോപാലപ്പണിക്കർ അന്തരിച്ചു.
അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീനിലകളിൽ പ്രശസ്തനായ ടി ബി വേണുഗോപാലപ്പണിക്കർ അന്തരിച്ചു. ടി ബി വേണുഗോപാലപ്പണിക്കർ 1945 ഓഗസ്റ്റ് 2-നു് വടക്കൻ പരവൂരിനടുത്ത് ഏഴിക്കരയിൽ ആണ് ജനനം.
സ്വനമണ്ഡലം, നോം ചോസ്കി, ഭാഷാർത്ഥം,വാക്കിന്റെ വഴികൾ, ഭാഷാലോകം എന്നിവയാണ് പ്രധാന രചനകൾ. ഭാഷാർത്ഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരവും കൂനൻതോപ്പ് എന്ന തമിഴ്നോവലിന്റെ മലയാള പരിഭാഷയ്ക്ക് വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു.