DCBOOKS
Malayalam News Literature Website

‘ശ്വാസകോശരോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ മുക്തി’ എന്ന പുസ്തകത്തെക്കുറിച്ച് സജിത്ത് കുമാര്‍ എഴുതുന്നു

 

ഡോ. പി.എസ്. ഷാജഹാന്‍ രചിച്ച ശ്വാസകോശ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണമുക്തി എന്ന പുസ്തകത്തെക്കുറിച്ച് സജിത്ത് കുമാര്‍ എഴുതുന്നു;

അറിയാം ശ്വാസകോശരോഗങ്ങളെ.’

എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മേറ്റെതാരു പ്രവൃത്തിയും പോലെ ഊര്‍ജ്ജം ആവശ്യമാണ്. നാം കഴിക്കുന്ന ആഹാരത്തില്‍നിന്നും വേര്‍തിരിക്കപ്പെടുന്ന അന്നജം ഓക്‌സിജനുമായി പ്രവര്‍ത്തിച്ചാണ് ഇതിനാവശ്യമായ ഊര്‍ജ്ജം കണ്ടെത്തുന്നത്. കരയില്‍ ജീവിക്കുന്ന ജന്തുക്കള്‍ക്കെല്ലാം ഓക്‌സിജന്‍ ലഭിക്കുന്നത് അന്തരീക്ഷവായുവില്‍നിന്നാണ്. അന്തരീക്ഷ വായുവില്‍നിന്നുള്ള ഓക്‌സിജന്റെ സ്വീകരണം, അതിന്റെ രക്തത്തിക്കുള്ള സ്വാംശീകരണം, ശരീരത്തിലെ വിവിധ കലകളിലേക്ക് രക്തത്തില്‍ നിന്നുള്ള അതിന്റെ വിതരണവും ആഗിരണവും ഊര്‍ജ്ജോത്പാദനവും, ഊര്‍ജ്ജോത്പാദനഫലമായുണ്ടാകുന്ന കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ പുറന്തള്ളല്‍ ഇവ എല്ലാം കൂടിച്ചേര്‍ന്നതാണ് ശ്വസനം എന്നപ്രകിയ.

ഉരഗങ്ങള്‍മുതല്‍ മുകളിലോട്ട് മനുഷ്യന്‍വരെയുള്ള ജീവികളെല്ലാം ഔരസാശയത്തിലിരിക്കുന്ന ശ്വാസകോശം എന്ന അവയവത്തില്‍വച്ചാണ് അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ സ്വീകരിച്ച് രക്തത്തിലേക്കു സന്നിവേശിപ്പിക്കുന്നത്. ഇവിടെവച്ചുതന്നെയാണ് അശുദ്ധരക്തത്തില്‍നിന്ന് കാര്‍ബണ്‍ഡൈയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത്.നാസാദ്വാരം മുതല്‍ ശ്വാസേകാശംവരെ ശൃംഖലാരൂപത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന കുഴലുകളിലൂടെ നഞ്ചുകളുടെയും പ്രാചീരത്തിന്റെയും പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന നെഞ്ചിന്റെ സേങ്കാചവികാസങ്ങളിലൂടെയാണ് ഈ പ്രകിയകളെല്ലാം സംഭവിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളെ എല്ലാംകൂടി ബാഹ്യശ്വസനം (External Respiration)എന്നപേരില്‍ വിവക്ഷിക്കുന്നു. ബാഹ്യശ്വസനത്തിന് സഹായിക്കുന്ന അവയവശൃംഖലയാണ് ശ്വസനേന്ദ്രിയവ്യൂഹം. മൂക്ക്, കണ്ഠനാളം, സ്വനപേടകം, ശ്വാസനാളം,ശ്വസനി, ശ്വാസേകാശം എന്നിവയാണ് ശ്വസേന്രന്ദിയവ്യൂഹത്തിലെ അവയവങ്ങള്‍. ഇത്തരത്തില്‍ ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ടാണ് ശ്വാസകോശ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണമുക്തി എന്ന പുസ്തകം ആരംഭിക്കുന്നത്.

ശ്വാസകോശ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണമുക്തി
ശ്വാസകോശ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണമുക്തി

നമുക്ക്‌കേട്ടറിവുള്ള ഏറ്റവുംപഴക്കംചെന്ന രോഗാവസ്ഥകളിലൊന്നായ ആസ്ത്മ, ഉറക്കത്തിലെ ശ്വാസതടസ്സം, ഹെര്‍ണിയപോലുള്ള രോഗാവസ്ഥകള്‍, സി.ഒ.പി.ഡി. അഥവാ ദീര്‍ഘകാല ശ്വാസതടസ്സരോഗങ്ങള്‍, ന്യുമോണിയ, പള്‍മണറി ആല്‍വിയോലാര്‍പ്രോട്ടിനോസിസ്, പള്‍മണറി ആല്‍വിയോലാര്‍ മൈക്രോലിതിയാസിസ്, പള്‍മണറി എംബോളിസം അഥവാ ശ്വാസകോശധമനീതടസ്സങ്ങള്‍,ബ്രോങ്കിഎക്റ്റാസിസ്, രക്തം ചുമച്ചുതുപ്പല്‍, ശ്വാസകോശങ്ങളെ ബാധിക്കുന്ന വാതരോഗങ്ങള്‍, ഇയോസിനോഫിലിക് ന്യുമോണിയ, ഐ.എല്‍.ഡി എന്ന ചുരുക്കേപ്പരിലറിയെപ്പടുന്ന ശ്വാസകോശചുരുക്കം, ശ്വാസകോശധമനികളിലെ അമിതരക്തസമ്മര്‍ദം, അക്യൂട്ട് റെസപ്ബിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം, ശ്വാസേകാശ പഴുപ്പ്, ശ്വാസകോശത്തില്‍ സുഷിരങ്ങള്‍, സാര്‍ക്കോയിഡോസിസ്, ക്ഷയരോഗം, മഹാശ്വാസനാളിക്കുണ്ടാകുന്ന തകരാറുകള്‍ മുതല്‍ ശ്വസകോശങ്ങള്‍ രൂപപ്പെടാതെ വരുന്ന അവസ്ഥവരെയുള്ള ജന്മനാഉള്ള ശ്വാസകോശപ്രശ്‌നങ്ങള്‍,ശ്വാസകോശാര്‍ബുദം, പ്ലൂറല്‍രോഗങ്ങള്‍, ശ്വാസേകാശ ആവരണങ്ങള്‍ക്കുണ്ടാകുന്നരോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം സമഗ്രമായി ഡോ. പി.എസ്. ഷാജഹാന്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു.

ഓരോ രോഗാവസ്ഥകളുടെയും അടിസ്ഥാനകാരണങ്ങള്‍, ലക്ഷണങ്ങള്‍, വിവിധ വകഭേദങ്ങള്‍, ചികിത്സാവിധികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ ശാസ്ത്രീയമായ രീതിയിലുള്ള പ്രതിപാദനം ഈ പുസ്തകത്തെ ഏതൊരു സാധാരണക്കാരനും എപ്പോഴും ഉപകരിക്കുന്ന ഒരു
ഗ്രന്ഥമാക്കി മാറ്റിയിരിക്കുന്നു അതോടൊപ്പം ന്യുമോണിയ, ആസ്ത്മ,അലര്‍ജി, അര്‍ബുദം തുടങ്ങിയവയ്‌ക്കോരോന്നിനും അതിന്റെ ഓരോ വകഭേദത്തെയും ഓരോ പ്രത്യേക രോഗമെന്ന രീതിയില്‍ത്തന്നെ പരിചയപ്പെടുത്തുന്നു. ഉദാഹരണത്തിന് ആസ്ത്മ എടുക്കുകയാണെങ്കില്‍ പൊതുവായ ചര്‍ച്ചയ്ക്കുശേഷം തൊഴില്‍ജന്യ ആസ്ത്മയ്ക്കും സ്ത്രീകളിലെ ആസ്ത്മയ്ക്കും ഗര്‍ഭിണികളിലെ ആസ്ത്മയ്ക്കും കുട്ടികളിലെ ആസ്ത്മയ്ക്കും ഔഷധജന്യമായ ആസ്ത്മയ്ക്കും പ്രത്യേകം പ്രത്യേകം അധ്യായങ്ങള്‍ മാറ്റിവച്ചിരിക്കുന്നു.

അലര്‍ജികളെപ്പറ്റി പറയുമ്പോഴാകട്ടെ അലര്‍ജിക് തുമ്മല്‍, ഭക്ഷ്യ അലര്‍ജി, മരുന്നുകേളാടുള്ള അലര്‍ജി, ഷഡപ് ദങ്ങളുടെകുത്തുമൂലമുള്ള അലര്‍ജി എന്നിവയൊക്കെ പ്രത്യേകമായി അവതരിപ്പിക്കുന്നു. രോഗാവസ്ഥകള്‍ക്കപ്പുറത്ത് ഓരോ മനുഷ്യനും നേരിടേണ്ടിവരാവുന്ന ചില ശ്വാസകോശസംന്ധമായ അവസ്ഥകളെയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. വാര്‍ദ്ധക്യകാല ശ്വാസേകാശ്രപശ്‌നങ്ങള്‍, വായു മലിനീകരണം മൂലമുള്ളശ്വാസകോശ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങളിലെ ശ്വാസകോശ പ്രശ്‌നങ്ങള്‍, വിമാനയാത്രികരിലെ ശ്വാസേകാശ പ്രശ്‌നങ്ങള്‍, ആഴങ്ങളിലെ ശ്വാസകോശപ്രശ്‌നങ്ങള്‍, ശ്വാസേകാശ അറകളില്‍ രക്തസ്രാവം എന്നിവയെല്ലാം പ്രത്യേകമായി അവതരിപ്പിക്കുന്നത് ഈ പുസ്തകത്തെ ഏവര്‍ക്കും വേണ്ട ഒന്നാക്കി മാറ്റിയിരിക്കുന്നു. ഒരു ശ്വാസകോശം മാത്രമായോ രണ്ടു ശ്വാസേകാശങ്ങള്‍ ഒരുമിച്ചോ ഹൃദയവുംശ്വാസകോശങ്ങളും ഒന്നിച്ചോ മാറ്റിവെക്കുന്ന രീതികള്‍നിലവിലുണ്ട്. അതുപോലെ ശ്വാസകോശത്തിന്റെ ചില പാളികള്‍മാത്രം മാറ്റിവെക്കുന്ന രീതിയുമുണ്ട്. ശ്വാസകോശം മാറ്റിവയ്ക്കുന്നതിനെപ്പറ്റി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ചിത്രം ഈ അധ്യായത്തില്‍ക്കൂടി വെളിവാക്കുന്നു.

Comments are closed.