DCBOOKS
Malayalam News Literature Website

കെ സുരേന്ദ്രന്‍; മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍

ഏറെ നിഗൂഢവും വിചിത്രവുമായ മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് കെ. സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ 25-ാTextമത് ചരമവാര്‍ഷികദിനമാണ് ഇന്ന്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം ഒരേ സമയം നോവലുകളും നാടകങ്ങളും ജീവചരിത്രവും നിരൂപണങ്ങളുമെഴുതി.

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ 1922 ഫെബ്രുവരി 22-നായിരുന്നു ജനനം. ടെലഫോണ്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ ഉദ്യോഗത്തിലിരിക്കെ ജോലിവിരസതമൂലം അദ്ദേഹം രാജിവെക്കുകയായിരുന്നു. പിന്നീട് പൂര്‍ണ്ണസമയ എഴുത്തുകാരനായി. മുഖ്യധാരാസാഹിത്യത്തിന്റെ എല്ലാ ബഹളങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ട് ഏറെക്കുറെ നിശ്ശബ്ദമായിട്ടായിരുന്നു ആ സാഹിത്യപ്രവര്‍ത്തനം. എണ്‍പതുകളില്‍ രാഷ്ട്രീയപരമായി ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട നോവലായിരുന്നു പതാക. കലാകൗകുദിയില്‍ ആ നോവല്‍ ഖണ്ഡശ്ശ വന്നുകൊണ്ടിരുന്ന കാലത്തും എഴുത്തുകാരന്റെ മൗനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതാണ് പ്രത്യേകത.

ആദ്യനോവല്‍  താളം 1960-ലാണ് പുറത്തിറങ്ങിയത്. പിന്നീട് പ്രസിദ്ധീകരിച്ച  കാട്ടുകുരങ്ങ്, മായ, സുജാത, പതാക, മരണം ദുര്‍ബ്ബലം തുടങ്ങി നിരവധി നോവലുകളും ബലി, അരക്കില്ലം, പളുങ്കുപാത്രം എന്നീ നാടകങ്ങളും കലയും സാമാന്യജനങ്ങളും, Textമനുഷ്യാവസ്ഥ,Text സുരേന്ദ്രന്റെ പ്രബന്ധങ്ങള്‍ തുടങ്ങിയ ഉപന്യാസ-പഠനകൃതികളും ഗുരു, കുമാരനാശാന്‍, ടോള്‍സ്‌റ്റോയി, ദസ്തയേവ്‌സ്‌കി എിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങളും ഞാനും എന്റെ ജീവിതവും എന്ന ആത്മകഥയും കെ. സുരേന്ദ്രന്റെ എക്കാലത്തെയും സര്‍ഗ്ഗസ്മാരകങ്ങളായി നമുക്കു മുന്നിലുണ്ട്. 1997-ല്‍ കെ. സുരേന്ദ്രന്‍ അന്തരിച്ചു.

കെ. സുരേന്ദ്രന്റെ രചനാലോകത്തിലെ അസാധാരണമായ അനുഭവാവിഷ്‌കാരങ്ങളായ കൃതികള്‍ എന്നു പേരെടുത്ത ജ്വാലസീമ, താളം എന്നീ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയിലുണ്ട്.

കെ. സുരേന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.