പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാനത്തിനെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും മറ്റ് അണിയറ പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ തെലങ്കാന പൊലീസ് കേസെടുത്തത്. വരികളില്‍ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയില്‍ നിന്ന് നീക്കുകയോ ചെയ്യണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരായ എല്ലാ കേസുകളും സുപ്രീം കോടതി റദ്ദാക്കി.
യൂട്യൂബില്‍ ഏഴു കോടിയിലധികം കാഴ്ചക്കാരുള്ള ഈ ഗാനം ഏറെ നാള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. വിവാദ സംഭവങ്ങളെ തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ ഗാനം പിന്‍വലിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും വ്യാപക പിന്തുണ ലഭിച്ചതിനെ തുടര്‍ന്ന് മുന്നോട്ടു പോവുകയായിരുന്നു.
Comments are closed.