പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി
പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തളളി. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള വിധിയില്‍ ഭേദഗതി വരുത്തില്ലെന്നും വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി നിര്‍ദേശിച്ചു.
സിനിമ പ്രദര്‍ശിപ്പിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നായിരുന്നു സംസ്ഥാനങ്ങളുടെ വാദം. സിനിമയുടെ പ്രദര്‍ശനത്തിന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി നീക്കിയത്. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കര്‍ണ്ണി സേനയും സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
Comments are closed.