DCBOOKS
Malayalam News Literature Website

ഡി.സി ബുക്സിനും ഇത് അഭിമാനനിമിഷം!

Sunita Williams visits the 2023 Sharjah International Book Fai

 

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2023-ൽ ഷാർജ ബുക്ക് അതോറിറ്റിയെ പ്രതിനിധീകരിച്ച്, സുനിത വില്യംസിനെ കൊണ്ടുവരാൻ ഡിസി ബുക്‌സിന് അവസരം ലഭിച്ചിരുന്നു. ബഹിരാകാശപര്യവേഷണത്തോടുള്ള അഭിനിവേശം, അസാധാരണമായ അനുഭവങ്ങൾ, നേട്ടങ്ങൾ എന്നിവയാൽ ഇന്ത്യയുടെ അഭിമാനത്തിളക്കമായി മാറിയ സുനിത വില്യംസിനെ പുസ്തകമേളയുടെ സന്ദർശനത്തിന് സൗകര്യമൊരുക്കാൻ കഴിഞ്ഞത് ഡി സി ബുക്സിന്റെ ബഹുമതിയാണ്.

 

സുനിത വില്യംസും അമ്മ ഉർസുലിൻ ബോണി പാണ്ഡ്യയും യുഎഇയിൽ കുറച്ച് ദിവസങ്ങൾ ചെലവഴിച്ചു, ഡിസി ബുക്സ് മിഡിൽ ഈസ്റ്റിലെ ഗോവിന്ദ് ഡീസി, ജേക്കബ് വർഗീസ് എന്നിവരോടൊപ്പം സമയം ചിലവഴിക്കയും, പാരഗണിലെ @sumeshgovind ആതിഥേയത്വം വഹിക്കുന്ന ദുബായിലെ കരാമയിലുള്ള ലോകപ്രശസ്തമായ @paragondubai റെസ്റ്റോറന്റിൽ കേരളത്തിന്റ ആഹാരരുചികൾ ആസ്വദിക്കയും ചെയ്തിരുന്നു. ശേഷം, ഷാർജ ഭരണാധികാരിയുടെ ദീർഘവീക്ഷണ പദ്ധതിയായ ദി ഹൗസ് ഓഫ് വിസ്ഡത്തിൽ രവി ഡീസിയ്ക്കും ഷാർജ ബുക്ക് അതോറിറ്റി ടീമിനൊപ്പം ഷാർജ ലൈബ്രറി സന്ദർശിച്ചിരുന്നു.

 

സുനിത വില്യംസ്, വീണ്ടും സ്വാഗതം! നിങ്ങളുടെ ധൈര്യം, സാഹസികത, ദൃഢനിശ്ചയം, ശുഭാപ്തിവിശ്വാസം എന്നിവ ഞങ്ങളെയെല്ലാം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

 

Comments are closed.