ഈ അവധിക്കാലം വായനോത്സവമാക്കാം….
പഠനവും പരീക്ഷകളും കഴിഞ്ഞു..കുട്ടികുറുമ്പന്‍മാര്‍ക്ക്/ കുട്ടികുറുമ്പികള്‍ക്ക് ഇനി അവധിയുടെ നാളുകള്‍.. കന്വ്യൂട്ടര്‍ ഗെയിമുകളും സമ്മര്‍ ക്ലാസ്സുകളും ട്യൂഷന്‍ ക്ലാസുകളും കാര്‍ട്ടൂണുകളും കൊണ്ട് നശിപ്പിച്ചുകളയാനുള്ളതല്ല ഈ അവധിക്കാലം. അത് ആഘോഷിക്കാനുള്ളതാണ്. പാടത്തും പറമ്പത്തും കളിച്ചുനടക്കാനുള്ളതാണ്. ഡിജറ്റല്‍ ക്ലാസ് റൂമുകള്‍ മാത്രമല്ല, തുറന്ന ആകാശത്തിനുകീഴില്‍ വിശാലമായ സുന്ദരമായ സ്ഥലങ്ങളും ഉണ്ടെന്നറിയാനുള്ള അവസരമാണ് ഓരോ അവധിക്കാലവും. ഇത്തവണത്തെ അവധിക്കാലം വായനോത്സവമാക്കിയാലോ..? പാടത്തും പറമ്പത്തും കളിച്ച് ക്ഷീണിച്ചെത്തുമ്പോള്‍ അമ്മയുടെ സ്‌നേഹപലഹാരത്തിനൊപ്പം സുന്ദരമായ കഥകളും കവിതകളും കൂടി ആസ്വദിക്കാം.. പാഠപുസ്തകങ്ങളില്‍ നിന്നുള്ള മോചനത്തോടൊപ്പം മനസ്സില്‍ സന്തോഷം നിറയ്ക്കാനുള്ള നന്മകള്‍ തിരിച്ചറിയാനുള്ള അവസരംകൂടിയാകുമത്.
ഡി സി ബുക്‌സിന്റെ മാമ്പഴം ഇംപ്രിന്റില്‍ കുട്ടികള്‍ക്കായി ധാരാളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഥകളും കവിതകളും കാര്‍ട്ടൂണുകളായും ലഘുനോവലുകളായും നിരവധി പുസ്തകങ്ങളുണ്ട്. അവയെല്ലാം ഈ അവധിക്കാലത്ത് ആസ്വദിക്കാവുന്നതാണ്. പ്രശസ്തരായ ബാലസാഹിത്യകാരന്മാരുടെ ഈ കൃതികള്‍ കുട്ടികളില്‍ അറിവും പക്വതയും നന്മയും സന്തോഷവും തിരിച്ചറിവുമൊക്കെ പ്രദാനം ചെയ്യുന്നതാണ്.
കുട്ടിക്കാലത്ത് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കുറെയധികം പുസ്തകങ്ങളുണ്ട്. ഈസോപ്പുകഥകള്‍, പഞ്ചതന്ത്രകഥകള്‍, ഐതിഹ്യമാല, ആയിരത്തൊന്നുരാവുകള്‍, നാടോടിക്കഥകള്‍, ഉണ്ണിക്കുട്ടന്റെ ലോകം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍, ജാതക കഥകള്‍ ഇവയൊക്കെ അതില്‍പെടുന്നതാണ്. ഒപ്പം, ഗ്രേസിയുടെ വാഴ്ത്തപ്പെട്ട പൂച്ച, നിധീഷ് നടേരിയുടെ കഥയിറങ്ങിവരുന്നവരാര്, ജി ശങ്കരക്കുറിപ്പിന്റെ കുട്ടിക്കവിതകള്‍, സിപ്പി പള്ളിപ്പുറത്തിന്റെ അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്രകളും മറ്റ് ബാലകഥകളും, പി നേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനനും കൊച്ചുനീലാണ്ടനും, ചിരഞ്ജീവി പറഞ്ഞ കഥകള്‍,അഷിതയുടെ 365 കുഞ്ഞുകഥകള്‍, പ്രൊഫ. എസ് ശിവദാസിന്റെ രണ്ട് കാന്താരിക്കുട്ടികള്‍ അഗ്നിപര്‍വ്വതത്തില്‍ തുടങ്ങി രസകരവും ലളിതവുമായ നിരവധി പുസ്തകങ്ങളുണ്ട്. അവയെല്ലാം സ്വയം വായിക്കാനും വായിച്ചുകേട്ടാസ്വദിക്കാനും കുട്ടികള്‍ക്ക് ഇഷ്ടമാകും. ഈ വേനലവധിക്ക് കുട്ടികള്‍ക്ക് ഈ കഥാപുസ്തകങ്ങള്‍ സമ്മാനിക്കാവുന്നതാണ്. അവരുടെ വായനയുടെ ലോകം വിശാലവും അര്‍ത്ഥവത്തും മനോഹരവുമാക്കാവുന്നതാണ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുതിയ പുതിയ കഥകളും കവിതകളും പുസ്തകങ്ങളും ഒപ്പം നിങ്ങളുടെ ഇഷ്ട എഴുത്തുകാരുടെ കുട്ടിക്കാലത്തെ ഓര്‍മ്മകളും പരിചയപ്പെടാം..
Comments are closed.