DCBOOKS
Malayalam News Literature Website

റിപ്പബ്ലിക് ദിന സര്‍വ്വഭാഷാ കവിസമ്മേളനത്തിൽ മലയാളത്തിൽനിന്ന് സുമേഷ് കൃഷ്ണൻ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന സര്‍വ്വഭാഷാ കവിസമ്മേളനത്തില്‍ മലയാളത്തില്‍ നിന്നും കവി എന്‍.എസ് സുമേഷ് കൃഷ്ണന്‍ പങ്കെടുക്കും. റാഞ്ചിയിൽ നടക്കുന്ന സമ്മേളനത്തില്‍ 21 ഭാഷകളില്‍ നിന്നുള്ള കവികളാണ് പങ്കെടുക്കുന്നത്.

കോതമംഗലം തൃക്കാരിയൂർ ദേവസ്വംബോർഡ് ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ് സുമേഷ്‌ കൃഷ്ണൻ. കവിസമ്മേളനം ഭാരതീയ ജീവിതദർശനം; സി.വി. ശ്രീരാമന്റെ ചെറുകഥകളിൽ (പഠനം), ഓർമ്മയുടെ ഇതളുകൾ (സ്മരണ) രുദ്രാക്ഷരം, ചന്ദ്രകാന്തം (കവിത) നീലക്കുറിഞ്ഞി (ബാലസാഹിത്യം) ഉൾക്കാഴ്ചയുടെ ഉള്ളറകൾ, വേരുകൾ പാടുമ്പോൾ (ലേഖനങ്ങൾ), എന്റെയും നിങ്ങളുടെയും മഴകൾ (കവിത)  തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിശ്വമലയാള മഹോത്സവം കവിതാപുരസ്‌കാരം (2012), കടത്തനാട്ട് മാധവിയമ്മ സ്മാരക ​പുരസ്‌കാരം (2013) പുനലൂർ ബാലൻ കവിതാപുരസ്‌കാരം (2015), പ്രഥമ ഒ.എൻ.വി. യുവസാഹിത്യ പുരസ്‌കാരം (2017), പ്രഥമ പള്ളത്ത് രാമൻ സ്മാരക പുരസ്‌കാരം (2017), വൈലോപ്പിള്ളി സ്മാരകപുരസ്‌കാരം (2017) കുമാരകവി കവിതാപുരസ്‌കാരം (2019), ഭാരതീയ ഭാഷാപരിഷത്ത് (കൊൽക്കത്ത) യുവസാഹിത്യപുരസ്‌കാരം (2020) തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

എൻ.എസ്. സുമേഷ്‌കൃഷ്ണന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.