DCBOOKS
Malayalam News Literature Website

എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി; ഡി സി ബുക്‌സ് സുഗതകുമാരി വീക്കിന് തുടക്കമായി

പക്ഷിക്കും പഥികനും മാത്രമല്ല കാറ്റിനു പോലും വാത്സല്യം പകര്‍ന്ന തണല്‍മരം, കവയിത്രി സുഗതകുമാരിയെ അനുസ്മരിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന സുഗതകുമാരി വീക്കിന് ഇന്ന് (03 ഒക്ടോബർ 2022) തുടക്കമായി. സുഗതകുമാരിയുടെ കൃതികൾ മികച്ച ഓഫറുകളോട് കൂടി ഈ വാരം വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്.  ഒക്ടോബര്‍ 10ന് സുഗതകുമാരി വീക്ക്‌  അവസാനിക്കും. കേരളത്തിലുടനീളമുള്ള ഡി സി ബുക്സ് /കറന്റ് പുസ്തകശാലകളിൽ  സുഗതകുമാരി വീക്ക് സ്പെഷ്യൽ ഓഫറുകൾ ലഭ്യമാകും.

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലധികം നീണ്ട കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യ
യിരുന്ന സുഗതകുമാരി ടീച്ചര്‍ ജനകീയപ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി കൂടിയായിരുന്നു.

Comments are closed.