സൂഫിസംഗീതത്തിന്റെ മാന്ത്രികത
അവധിയുടെ പകലുണര്‍ന്നത് സൂഫി സംഗീതത്തിന്റെ മാന്ത്രികത കൊണ്ടായിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്റെ അവസാനദിവസം കഥ വേദിയില്‍ ‘സൂഫി ടോക് ആന്‍ഡ് ചാന്റ്‌സ് വിത്ത് എ ഉസ്താദ്’ എന്ന സെഷനിലാണ് ബഹുമുഖ പ്രതിഭയായ മദന്‍ ഗോപാല്‍ സിങ്ങും സബിത സച്ചിയും സംസാരിച്ചത്.
സുവര്‍ണ്ണ ക്ഷേത്രത്തിന്റെയും ജാലിയന്‍ വാലാബാഗ് സ്മാരകത്തിന്റെയും ഇടയില്‍ ആയിരുന്നു തന്റെ വീട്. ആത്മീയതയും സ്വാതന്ത്ര്യബോധവും തന്നെ ഒരുപോലെ സ്പര്‍ശിച്ചു. കുട്ടിക്കാലത്തെ പകലുകള്‍ കാവ്യാത്മകമായിരുന്നു. വീട്ടിലെ സ്ത്രീകള്‍ ഇന്ത്യയിലെ വിവിധങ്ങളായ ദേശങ്ങളിലെ കവിതകള്‍ ആയിരുന്നു രാവിലെ ആലപിച്ചത്. ഈ ബഹുസ്വരതയുടെ ഈണം കേട്ടാണ് താന്‍ വളര്‍ന്നത്. ഗോപാല്‍ സിംഗ് പറഞ്ഞു ചാര്‍ യാറിലെ എല്ലാവരും വ്യത്യസ്ത മതങ്ങളിലും വിത്യസ്ത സ്ഥലങ്ങളിലും ഉളളവര്‍ ആണ്. ഈ വൈവിധ്യം ആണ് തങ്ങളെ ഒന്നാക്കുന്നതിലെ ഒരു ഘടകം.അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളിലും ഉള്ള ദൈവികതയാണ് സൂഫീസം . ഈ ഏകകം തകര്‍ക്കാന്‍ ആണ് മോദി ശ്രമിക്കുന്നത്. അവര്‍ എല്ലാത്തിനേയും ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നു. ഇതിനാല്‍ തന്നെ അവര്‍ വല്ലാതെ വേട്ടയാടപ്പെടുന്നു. ഭക്തി പ്രസ്ഥാനം എന്നത് വലിയ മാറ്റങ്ങള്‍ക്കിടനല്‍ക്കിയെങ്കിലും അത് ബുദ്ധിസത്തെ തകര്‍ക്കുകയും ഹൈന്ദവവല്‍ക്കരണത്തിന് ആക്കം കൂട്ടുകയും ചെയ്തു. സബിത നിരീക്ഷിച്ചു.
Comments are closed.