പാചകവാതകവില വര്‍ദ്ധിപ്പിച്ചു; സബ്‌സിഡി സിലിണ്ടറിന് 2.08 രൂപ കൂടി
ദില്ലി: രാജ്യത്ത് പാചകവില വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന് 2.08 രൂപയും സബ്‌സിഡിയല്ലാത്ത സിലിണ്ടറിന് 42.50 രൂപയുമാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 68 രൂപയും കൂട്ടിയിട്ടുണ്ട്. മൂന്നു മാസത്തിനിടെ 13.39 കുറഞ്ഞതിനു ശേഷമാണ് ഇപ്പോള്‍ വിലവര്‍ധന.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതും രൂപയുടെ മൂല്യത്തിലെ മാറ്റവുമാണ് വിലവര്‍ധനക്ക് കാരണം. പുതുക്കിയ വിലയനുസരിച്ച് ഈ മാസം ഉപഭോക്താക്കള്‍ക്ക് 205.89 രൂപയാണ് സബ്‌സിഡി ലഭിക്കുക.
അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ പാചകവാതകവില കുറയ്ക്കുകയും ചെയ്തിരുന്നു.
Comments are closed.