DCBOOKS
Malayalam News Literature Website

കവിത – സുഭദ്ര

രാജേഷ് ബിസി

കടൽ നനയ്ക്കും
വരളുന്ന കണ്ണിലേയ്‌ക്കൊരു പ്രവാഹം
നിറച്ചു പിൻവാങ്ങിടും.
കരയിലാരവങ്ങൾക്കുമീതേ തുടർ-
ത്തിരകളാടുന്നതവ്യക്തമുദ്രകൾ.
മഴയിൽ മിന്നൽ
തണുപ്പിന്റെ ജ്വാലകൾ
പടമഴിക്കും, നിഗൂഢസർപ്പജ്വര-
മവൾ പുതയ്ക്കും.
ഇരുട്ടിൻ കയങ്ങളിൽ
മകുടി നിൽക്കും
നടനം നിലച്ചിടും.
കടൽ നനയ്ക്കുന്നതെത്രയും കൗതുകം
സ്വയമതിൻ സ്‌നാനമേറെ ദുരൂഹവും.

 

പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

 

 

Leave A Reply