DCBOOKS
Malayalam News Literature Website

നിഗൂഡമായി നശിപ്പിക്കപ്പെട്ട വില്പത്രം, ഉടഞ്ഞു തകർന്ന കാപ്പി കപ്പ്‌ , തറയിൽ ഉരുകി വീണു ഉണങ്ങി കിടന്ന മെഴുകുകട്ട, ചുളുങ്ങിയ ഒരു പഴയ കവർ ….

Agatha Christie
Agatha Christie

ലോകപ്രസിദ്ധനായ ബെല്‍ജിയന്‍ ഡിറ്റക്ടീവ് ഹെര്‍ക്യൂള്‍ പൊയ്‌റൊട്ടിന്റെ ആദ്യത്തെ കേസ്, ‘സ്‌റ്റൈല്‍സിലെ ദുരന്തം‘.

സ്റ്റൈൽസ് എന്ന കൂറ്റൻ ബംഗ്ലാവിൽ വച്ച് ഇന്ഗിൽതോര്പ് വധിക്കപ്പെട്ടു. അവിടെ നിന്നും കണ്ടു കിട്ടിയത് പരസ്പര ബന്ധമില്ലാത്ത കുറെ സൂചനകൾ മാത്രം: നിഗൂഡമായി നശിപ്പിക്കപെട്ട വില്പത്രം, ഉടഞ്ഞു തകർന്ന കാപ്പി കപ്പ്‌ , തറയിൽ ഉരുകി വീണു ഉണങ്ങി കിടന്ന മെഴുകുകട്ട, ചുളുങ്ങിയ ഒരു പഴയ കവർ ….. ചിട്ടയായ ആസൂത്രണത്തിലൂടെ കരുക്കൾ നീക്കുന്ന ഹെർകുൾ പോയ്‌റോട്ടിനു, സ്റ്റൈൽസിലെ ദുരൂഹമായ ദുരന്തത്തിന്റെ തുമ്പുണ്ടാക്കാൻ ഈ വിവരങ്ങൾ വഴിതെളിച്ചു. ലോക പ്രസിദ്ധനായ ബെല്ൽജിയൻ ഡിറ്റക്ടീവ് ഹെർകുൾ പോയ്‌റോട്ടിന്റെ ആദ്യത്തെ കേസ്.

ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക്
സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി.
കൃതികളിലെ കേന്ദ്ര വിഷയത്തിലും കഥാപാത്ര നിര്‍മ്മിതിയിലും കഥപറച്ചിലിലും
സൂഷ്മതയും ചാതുരിയും പുലര്‍ത്തിയ,ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന
എഴുത്തുകാരിലൊരാളായ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ നിത്യവിസ്മയങ്ങളായി നിലനില്‍ക്കുന്നത് അവയിലെ ഉള്ളടക്കത്തിന്റെ പുതുമയും ഏതുപ്രായക്കാരെയും ആവേശഭരിതരാക്കുന്ന സസ്‌പെന്‍സും കൊണ്ടാണ്.

 

 

Comments are closed.