DCBOOKS
Malayalam News Literature Website

വായനയുടെ നന്മയുള്ള ലോകം, കമ്മ്യൂണിറ്റി ലൈബ്രറി നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍

പേനയ്ക്ക് വാളിനെക്കാള്‍ മൂര്‍ച്ചയുണ്ട് എന്നൊരു പഴമൊഴിയുണ്ട്. അരുണാചല്‍ പ്രദേശിലെ തവാങില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിറ്റി ലൈബ്രറി ഒരുങ്ങുന്നു. പ്രദേശവാസികളിലും വായന പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ പുതിയ ഉദ്യമം.

ഷട്ടറിംഗ്, മരപ്പണി, കൊത്തുപണി, മേല്‍ക്കൂര തുടങ്ങി മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചെയ്തത്, അതും വെറും 40 ദിവസത്തിനുള്ളില്‍.

തവാങ് ജില്ലാ സ്റ്റുഡന്റ്‌സ് യൂണിയനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു വിദ്യാര്‍ത്ഥികളുടെ ഉദ്യമത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

Comments are closed.