സാധാരണമനുഷ്യരുടെ സമരങ്ങള്‍
ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
പി. സായിനാഥ് / കെ.എ. ഷാജി
കേന്ദ്ര ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ ചിത്രമോ അവര്‍ എഴുതിയ കാര്യങ്ങളോ അവരുടെ ആരുടെയെങ്കിലും ഉദ്ധരണികളോ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു വ്യക്തിയുടെ മാത്രം ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് ആരുടെ ചിത്രം എന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ആ ചിത്രം നമ്മുടെ റേഷന്‍ കാര്‍ഡ് മുതല്‍ ഗ്യാസ് സിലിണ്ടര്‍ വരെയുള്ള സര്‍വ്വമാന രേഖകളിലും ഉണ്ട് താനും. ഒരു പക്ഷേ ഇനി വരുന്നൊരു തലമുറ തെറ്റിദ്ധരിച്ചേക്കാം നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത് നരേന്ദ്രമോദിയാണ് എന്ന്; അദ്ദേഹം സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാത്രം ജനിച്ച വ്യക്തിയായിട്ടും കൂടി.
കോളമിസ്റ്റും എഴുത്തുകാരനുമാണ് പി. സായിനാഥ്. ഹിന്ദുവിന്റെ റൂറല്‍ എഡിറ്ററായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗിന് രമണ്‍ മഗ്സസെ അവാര്‍ഡ് ഉള്‍പ്പെടെ 40-ലധികം ആഗോള, ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. എവരിബഡി ലവ്‌സ് എഗുഡ് ഡ്രോട്ട് (1996) എന്ന പുസ്തകം വര്‍ഷങ്ങളായി ബെസ്റ്റ് സെല്ലര്‍ ആയി തുടരുന്നു. ഗ്രാമീണ ഇന്ത്യ, ദാരിദ്ര്യം, അസമത്വം, ജാതി വിവേചനം, കര്‍ഷക പ്രതിഷേധങ്ങള്‍ എന്നിവയെക്കുറിച്ച് സായ്‌നാഥ് നിരന്തരം എഴുതാറുണ്ട്.
പത്രപ്രവര്‍ത്തകനും എഡിറ്ററുമായ കെ. എ. ഷാജി, പി സായിനാഥുമായി അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ലാസ്റ്റ് ഹീറോസിനെ കുറിച്ച് നടത്തിയ സംവാദം കെ. എല്‍. എഫില്‍ നടന്നു. പ്രമുഖ പത്രപ്രവര്‍ത്തക അനിതാ പ്രതാപിന്റെ ആമുഖത്തോടെയായിരുന്നു തുടക്കം.
കെ.എ. ഷാജി: താങ്കളുടെ ആദ്യ പുസ്തകമായ ”എവരിബഡി ലവ്‌സ് എ ഗുഡ് ഡ്രോട്ട്” (1996) എന്ന പുസ്തകത്തിന് ശേഷം രണ്ടാമത്തെ പുസ്തകം ഇത്രയും നാള്‍ വൈകിയത് എന്താണ്?
പി. സായിനാഥ്: താങ്കള്‍ക്കറിവുള്ളതുപോലെ ഞാന്‍ ഒരു ഫീല്‍ഡ്‌റിപ്പോര്‍ട്ടര്‍ ആണ്, ഗ്രന്ഥകാരന്‍ അല്ല.
ഞാന്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചിരുന്നത് ദിനപത്രങ്ങള്‍ക്കു വേണ്ടിയാണ്. എന്റെ ആദ്യ പുസ്തകവും ദിന പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ ഒരു സങ്കലനമായിരുന്നു. പ്രത്യേകിച്ചും ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്റെ രണ്ടാമത്തെ പുസ്തകം പ്രധാനമായും ദി ഹിന്ദു ദിനപത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ വന്ന റിപ്പോര്‍ട്ടുകളാണ്.
പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.