ജപ്പാനില്‍ ശക്തമായ ഭൂചലനം; നിരവധി പേരെ കാണാതായി
ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍. രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ഉണ്ടായത്.ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ദ്വീപിലേക്കുള്ള വൈദ്യുത ബന്ധവും പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. ഭൂചലനത്തില്‍ 120ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രെയിന്‍ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായി വീശിയടിച്ച ജെബി കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 25 വര്‍ഷത്തിനിടെ ജപ്പാനില്‍ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തമാണിത്. ക്യോട്ടോ, ഒസാകാ എന്നീ നഗരങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. ഏകദേശം പത്ത് ലക്ഷത്തോളം ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കൊടുങ്കാറ്റില്‍ ഗതാഗത സംവിധാനവും പൂര്‍ണ്ണമായി തകര്‍ന്നു.
Comments are closed.