‘സുന്ദരേട്ടനും ശാന്തേടത്തിയും’: സുനിൽ അശോകപുരത്തിന്റെ നാട്ടെഴുത്തും വരയും
നവംബർ ലക്കം പച്ചക്കുതിരയിൽ
ഒരു ദിവസം അവര്‍ നടന്നു പോവുന്ന ഇടവഴിയില്‍ ഒരാള്‍ മൂത്രമൊഴിക്കാനായി ഇരുന്നത് കണ്ട് സുന്ദരേട്ടന് സഹിച്ചില്ല
ശാന്തേടത്തിയെ സ്വന്തം ജീവനേക്കാളും ഇഷ്ടമായിരുന്നു, സുന്ദരേട്ടന്; അവരെ ഒരുനേരം പോലും പിരിഞ്ഞിരിക്കാനാവത്ത വിധം. ശാന്തേടത്തി മൂന്ന് പെറ്റു. നാലാമത്തേതും പെണ്ണായപ്പോള്‍ സുന്ദരേട്ടനോട് കയര്‍ത്ത് അവര്‍ പ്രസവമങ്ങ് നിര്‍ത്തി.
അതില്‍ പിന്നെയാണ് സുന്ദരേട്ടന് ശാന്തേടത്തിയെ പിരിഞ്ഞിരിക്കാനാവത്ത വിധം ഇഷ്ടം കൂടിക്കൂടി വന്നത്. പിന്നെ ഒരു പണിക്കും പോവാതെ സുന്ദരേട്ടന്‍ വീട്ടില്‍ ഒരേയൊരു ഇരിപ്പ് തുടര്‍ന്നു. ശാന്തേടത്തി ഉമ്മറത്താണെങ്കില്‍ അവിടെ, അടുക്കളയിലാണേല്‍ അവിടെ, ഇതിനിടെ കുട്ടികള്‍ വിശന്നു കരയാന്‍ തുടങ്ങി. വീട്ടില്‍ പട്ടിണിയായി. ഗതിമുട്ടിയപ്പോള്‍ ശാന്തേടത്തി ടൗണില്‍ ചില വീടുകളില്‍ പണിക്ക്‌പോവാന്‍ തുടങ്ങി. കൂടെ സുന്ദരേട്ടനും ഇറങ്ങും. ബസ്സില്‍ കയറിയാല്‍ മുമ്പില്‍ ശാന്തേടത്തിയെ ബ്ലോക്ക് ചെയ്ത് ഒരു നില്‍പ്പാണ്.
ഒരാളും, അറിയാതെ പോലുംഅവരുടെ ശരീരത്തില്‍ ഒന്നു തട്ടിേപ്പാവുന്നത് സുന്ദരേട്ടന് സഹിക്കില്ല. അത്രക്ക് സ്‌നേഹമായിരുന്നു സുന്ദരേട്ടന്. ചില വീട്ടുകളില്‍ അലക്കാനും, നിലം തുടക്കാനും പാത്രങ്ങള്‍ കഴുകാനുമായിരുന്നു ശാന്തേടത്തി പോയിരുന്നത്. അവര്‍ ഗേറ്റ് കടന്ന് അകത്തേക്ക് പോയാല്‍ സുന്ദരേട്ടന്‍ ബീഡിയും പുകച്ച് പുറത്ത് കാവല്‍ നില്‍ക്കും. ഇടക്കിടെ എത്തിനോക്കി അവിടെത്തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തും. അത് കഴിഞ്ഞ് അടുത്ത വീട്ടിലേക്ക് പോവുമ്പോള്‍ പിന്നാലെ സുന്ദരേട്ടനും നടക്കും.
പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.