‘നിലിംബപുരം’; ഷാഹിന കെ. റഫീഖ് എഴുതിയ കഥ
മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഷാഹിന കെ. റഫീഖ്
വര: അരുണ നാരായണന്‍
നോര്‍ത്ത് ഇന്ത്യയില്‍ ആ നൂല് തരുന്ന പ്രിവിലജിനെക്കുറിച്ച് ഇവള്‍ക്കെന്തറിയാം. ഇയാള്‍ടെ മുന്‍പിലും
ഇപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ അവള്‍ക്കത് നേരില്‍ ബോധ്യമായേനെ.
‘എന്‍ മണ്ണ് എംബ്രാ, കോലിപിലാകം എങ്ക സോര മണക്കും. കടവുളേം തിരുടി തടവിലിട്ടന്. കാപ്പോമ്മാ, കാപ്പോ…’
ആരോ എന്റെ കാലില്‍ പിടിച്ചുകുലുക്കി ആവലാതി പറയുന്നത് കേട്ട് ഉറക്കത്തിനടിയില്‍ കിടന്ന് ശ്വാസം മുട്ടിയപോല്‍ കുതറി ഉണര്‍ന്നു. ഇരുട്ടില്‍ അയാളുടെ പല്ലുകള്‍ വെളുവെളുങ്ങനെ. ഒരുപാട് വെള്ളമൊഴുകി മിനുത്ത കല്ലുപോലെ കൃഷ്ണമണികള്‍ അയാളുടെ കണ്‍തിട്ടയില്‍ ഇളകാതെ എന്നെ നോക്കി. മരിച്ചു മരവിച്ചപോല്‍ അയാളുടെ നോട്ടത്തില്‍ കൈകാലുകള്‍ കോച്ചി ഞാന്‍ കിടന്നു.
”സ്വപ്നമാണ്, എണീക്ക്, എണീക്ക്.”
ഞാന്‍ എന്നെത്തന്നെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.
”നല്ല ചുമയുണ്ടല്ലോ, വെള്ളം വേണോ?” സേറ ലൈറ്റിട്ടു. ഞാന്‍ മുറിയുടെ മൂലയിലേക്ക് നോക്കി, അയാളിരുന്നയിടം കാലിയാണ്.
വെള്ളം കുടിച്ച്, ബാഗില്‍ നിന്ന് ഏലാദി ഗുളികയും വായിലിട്ട് കിടന്നു. ഉറങ്ങാനാവുന്നില്ല. നോട്ടം മുറിയുടെ മൂലയിലേക്ക് പാഞ്ഞു വീണ്ടും വീണ്ടും.
ഏറെക്കാലമായി പ്ലാന്‍ ചെയ്ത ഒന്നായിരുന്നു നിലമ്പൂര്‍ യാത്ര. ഷൊ
ര്‍ണുര്‍ നിലമ്പൂര്‍ തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ മാത്രമാണ് പോവുന്നതെന്ന് പറഞ്ഞപ്പോള്‍ ഡി കെ ചിരിച്ചു, ഏതു കഞ്ചാവ് ടീമാണ് കൂടെ എന്നും ചോദിച്ച്. സേറയാണെന്ന് പറയാനേ പോയില്ല, ങും… ങും കൊണ്ടുപോയി പൂശ് മോനേ എന്നവന്‍ വെള്ളമൂറി ചിരിക്കും. ഐ ഐ ടിയിലെ ഞങ്ങളുടെ സഹപാഠി സുദീപാണ് അവനെ ബോസ്സഡികെ* എന്നുവിളിച്ചു തുടങ്ങിയത്. ഡി കെ ആയി അവന്‍ സ്നാനപ്പെട്ടു താമസിയാതെ.
മഴക്കാലത്തിനായി കാത്തിരുന്നതായിരുന്നു, എന്നിട്ടൊടുവില്‍ ജൂണില്‍ യാത്ര തിരിക്കുമ്പോള്‍ വെയില്‍ കത്തുന്നു. നവീകരണപ്രവര്‍ത്തികള്‍
നടക്കുന്നതു കൊണ്ട് മരങ്ങള്‍ മുറിച്ചുമാറ്റിയ പാതയിലൂടെയുള്ള യാത്ര കേട്ടറിഞ്ഞത്ര മോഹിപ്പിച്ചില്ല.
”ബക്കറ്റ് ലിസ്റ്റില്‍ നിന്ന് ഒന്ന് കുറഞ്ഞില്ലേ”, സാരമാക്കണ്ട എന്നമട്ടില്‍ സേറ എന്റെ സീറ്റിലേക്ക് കാല് നീട്ടി ഇരുന്നു.
പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്
Comments are closed.