കവിയുടെ പരിണാമം: ജീവന്‍ ജോബ് തോമസ് എഴുതിയ കഥ
കഥ: ജീവന്‍ ജോബ് തോമസ്
വര: അഞ്ജു പുന്നത്ത്
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
2022 ജനുവരിയ്ക്കും ഏപ്രിലിനുമിടയില്‍ രണ്ടു കവികള്‍ക്ക് അവരുടെ കവിതകളുടെ ആസ്വാദനം ഞാന്‍ എഴുതിക്കൊടുത്തിരുന്നു. അതില്‍ ആദ്യത്തെയാളുടെ കവിതകളുടെ സമാഹാരത്തില്‍ ആസ്വാദനം അച്ചടിച്ചു വന്നു. പുസ്തകം പുറത്തുവന്ന് നാലു മാസം കഴിഞ്ഞപ്പോള്‍ ആ കവി ഹൃദയാഘാതം വന്നു മരിച്ചു പോയി.
രണ്ടാമത്തെയാളുടെ കവിതകളുടെ സമാഹാരം അച്ചടികാത്ത് പുസ്തകശാലയുടെ ഡസ്‌കില്‍ കുറേക്കാലമായി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്കായി എഴുതിക്കൊടുത്ത കുറിപ്പും പുസ്തകത്തിനകത്ത് ഉപയോഗിക്കും എന്ന് പുസ്തകശാലക്കാര്‍ എന്നെ അറിയിച്ചിരുന്നു. പക്ഷെ പുസ്തകം ഇറങ്ങുന്നതിന് മുന്നേ അയാള്‍ ശ്വാസകോശ സംബന്ധമായ അസുഖം രൂക്ഷമായി മരിച്ചു പോയി.
കവിതകള്‍ സമാഹരിച്ചു പുസ്തകമാക്കുമ്പോള്‍ അതില്‍ ചേര്‍ക്കാനായി ആസ്വാദനക്കുറിപ്പ് വേണം എന്നു പറഞ്ഞ് എന്നെ തേടിവന്ന മൂന്നാമത്തെ കവി ബൈജു മാധവനായിരുന്നു. ഒരു തിങ്കളാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്നും വരുന്ന നേരത്ത് എന്നെയും കാത്ത് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു ബൈജു. കൈയില്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ ഡി റ്റി പ്പി ചെയ്‌തെടുത്ത തന്റെ കവിതകളുടെ ഒരു വലിയ കെട്ടും ഉണ്ടായിരുന്നു.
ഞാനയാളെ ഒരു ചായകുടിക്കാന്‍ ക്ഷണിച്ചു. ബസ് സ്റ്റോപ്പിലെ തട്ടുകടയിലെ ബഞ്ചിലിരുന്ന് ചായ കുടിക്കുമ്പോള്‍, മരിച്ചുപോയ രണ്ടു കവികളെക്കുറിച്ചും അവര്‍ക്ക് വേണ്ടി എഴുതിയ ആസ്വാദനക്കുറിപ്പുകളെക്കുറിച്ചും ഞാന്‍ പറഞ്ഞു.
”ഒരു കണക്കിന് അകാലത്തില്‍ മരിക്കുന്നത് കവികള്‍ക്ക് കൂടുതല്‍ നല്ലതാണ്. അവരുടെ കവിതകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.” അത് കേട്ടിട്ട് ബൈജു പറഞ്ഞു.
പിന്നെ അയാള്‍ കുറച്ചു നേരം ചിന്തിച്ചിരുന്നു. ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തിട്ട് എന്നെ നോക്കി വിചിത്രമായ ഒരു ചിരി ചിരിച്ചു.
”ഇതെഴുതി തീര്‍ക്കാന്‍ എത്ര ദിവസം വേണം?” അയാള്‍ ചോദിച്ചു.
പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.