DCBOOKS
Malayalam News Literature Website

‘കീചകവിധം’ ; ഫ്രാന്‍സിസ് നൊറോണ എഴുതിയ കഥ

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ വര-സലീം റഹ്മാന്‍

ആ സംഭവം നടന്ന് കൃത്യം ഏഴുകൊല്ലം കഴിഞ്ഞാണ് ദേവനും മുസ്തഫയും ദുര്‍ഗുണപരിഹാരപാഠശാലയില്‍ നിന്നിറങ്ങുന്നത്‌

കണ്‍പീലി പിഴുത്, മന്ത്രം ജപിച്ച്, കാറ്റിനൊപ്പം ദൂത് അയച്ച് നാലുമണി ബെല്ലടിപ്പിക്കാന്‍ കഴിവുള്ളവനായിരുന്നു ദേവന്‍. ഉരംചുറ്റി അവനൊരു ബലമുള്ള നൂലുണ്ട്. അതിലായിരുന്നു ഭൂതഗണങ്ങള്‍ പാര്‍ത്തിരുന്നത്. ഏഴാം ക്ലാസുവരെ അവറ്റകളോടായിരുന്നു അവന്റെ Pachakuthira Digital Editionകൂട്ട്. ഹൈസ്‌കൂളിലെത്തിയതോടെ മട്ടും ഭാവവും മാറി. മന്ത്രോച്ചാരണമെല്ലാം ഉപേക്ഷിച്ച് ഉശിരോടെ അവന്‍ സമരം ചെയ്തുതുടങ്ങി. മുസ്തഫയായിരുന്നു ആ സമയത്ത് ദേവന്റെ അനുയായി; ഞാന്‍ അടിമയും.

മുസ്തഫയുടെ അരയിലൊരു ഒസ്സാന്‍കത്തി എപ്പോഴുമുണ്ടാവും. അതിലേക്കു ജിന്നുകളെ മന്ത്രിച്ചു വരുത്താറുണ്ടെന്ന് അവന്‍ പറയുമായിരുന്നു.

മുഷ്ടി ചുരുട്ടിയുള്ള രണ്ടാളുടേയും മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ഹെഡ്മാഷായ പത്മനാഭകൈമളിന്റെ നെഞ്ചു പിടയും. ചൂട്ടുംപിടിച്ച്ഇരുട്ടത്ത് നില്‍ക്കുന്നതുപോലെ അങ്ങേരുടെ നരച്ച പീലിക്കണ്ണിന്റെ ഇമവെട്ടല്‍ കൂടും. കൈമളുടെ നിസ്സഹാഹായത തിരിച്ചറിഞ്ഞ് നീണ്ടൊരു ബെല്ലടിയോടെ പ്യൂണ്‍ മായീന്‍കുട്ടി സകലരേയും സ്വതന്ത്രരാക്കും. പത്തിലെ മോഡല്‍എക്‌സാം നടക്കുന്ന സമയത്ത് ദേവന്‍ വീണ്ടുമൊരു സമരം നടത്തി. പരീക്ഷയുടെ ഇടയിലാണോ പഠിപ്പുമുടക്കെന്ന് ചോദിച്ചതിന് കുപ്പച്ചിറയിലെ അജിയെ ദേവന്‍ ചെരിപ്പൂരി അടിച്ചു. കൊണ്ടുനില്‍ക്കേണ്ട കാലം കഴിഞ്ഞെന്ന് ഓര്‍മ്മപ്പെടുത്തി അജി തിരച്ചടിച്ചു. സ്റ്റാഫ്‌റൂമിലെ ചില്ലലമാര ഉടഞ്ഞതും മായീന്‍കുട്ടി കൊട്ടുവടിയെടുത്തു. ബെല്ലടി കേട്ട് ഞങ്ങള്‍ സ്‌കൂള്‍ഗ്രൗണ്ടിലേക്ക് ഓടി.

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

ഫ്രാന്‍സിസ് നൊറോണയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.