DCBOOKS
Malayalam News Literature Website

രതിധമ്മനാഥൻ്റെ മൂന്ന് കഥകൾ: ബിജു സി.പി. എഴുതിയ കഥ

ജൂൺ ലക്കം പച്ചക്കുതിരയിൽ

വര: തോലിൽ സുരേഷ്

വിലാസവതികളായ സ്ത്രീകളോടൊത്ത് രതികേളികളാടുന്ന ഒരു സുന്ദരപുരുഷനെ ആനന്ദൻ ആർഹതനാക്കിയിരിക്കുന്നു എന്ന വർത്തമാനം ബുദ്ധശിഷ്യരെയാകെ അത്ഭുതപ്പെടുത്തി.

വിശാലമാനവികതയുടെ ഉന്നത മൂല്യങ്ങളിലായിരുന്നതുകൊണ്ട് രതിധമ്മനാഥനെപ്പോലൊരാളെ ശിഷ്യനായി സ്വീകരിക്കാൻ ആനന്ദന് വിഷമമുണ്ടായില്ല. മനുഷ്യർ പല തരക്കാരാണെന്ന് ബുദ്ധനോടൊപ്പവും ബുദ്ധനിൽനിന്നും ഉൾക്കൊണ്ടിരുന്നു ആനന്ദൻ. പല തരക്കാരായ മനുഷ്യ രെ ഉൾക്കൊള്ളുന്ന കാര്യത്തിലാകട്ടെ സാക്ഷാൽ ബുദ്ധൻ പലപ്പോളും ആനന്ദനു ശിഷ്യപ്പെട്ടിട്ടുമുണ്ട്. ബുദ്ധന്റെ പ്രിയശിഷ്യരിൽ പ്രധാനിയായിരുന്നല്ലോ ആനന്ദൻ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ, ആനന്ദൻ ജീവിതാനന്ദങ്ങൾക്കു നേരേ ബുദ്ധോപമമായ ഒരു മൗനമധുഹാസം പുലർത്തുന്ന ആചാര്യനുമായിരുന്നു. എന്നാൽ, മനുഷ്യമഹിമയുടെ ദാർശനിക പദ്ധതികൾ പോലും പിൽക്കാ ലത്ത് മനുഷ്യസഹജമായ ഇടുക്കത്തിലേക്കു ചുരുങ്ങി പരസ്‌പരം ഏറ്റുമുട്ടുന്ന നിലയാണുണ്ടായതെന്ന്

നമുക്കറിയാമല്ലോ. രതിധമ്മനാഥനെ ആനന്ദൻ്റെ ശിഷ്യൻ എന്നതിനെക്കാൾ, ഉറ്റമിത്രം എന്നു പറയുന്നതാണ് ശരി. Pachakuthira Digital Editionഅവന്തിയിലെ നാടുവാഴിയുടെ ഉറ്റ ബന്ധുവും കൊട്ടാരത്തിലെ സകല കാര്യങ്ങളിലും ഇടപെടുന്നവനുമായ ഒരു യുവാവായിരുന്നു രതിധമ്മനാഥൻ. ആദ്യം ധമ്മനാഥൻ എന്നു മാത്രമായിരുന്നു നാമധേയം. രതിധമ്മ ആവിഷ്കരിച്ചതോടെയാണ് ആചാര്യൻ രതിധമ്മനാഥനായത്. പ്രായത്തിൽ ആനന്ദനെക്കാൾ ആറോ ഏഴോ വയസ്സിനിളപ്പം. ഒന്നാന്തരമൊരു നർത്തകനും ആയുധാഭ്യാസിയുമായിരുന്നു രതിധമ്മനാഥൻ. എല്ലായ്പോഴും നർമം പറയുന്നവനും ഏതു പ്രതിസന്ധികളെയും ലാഘവത്തിലേക്കു പരാവർത്തനം ചെയ്യാൻ സിദ്ധിയുള്ള വനും.

ഒരു പ്രകാശധാര കടന്നു വരുന്ന തു പോലെയാണ് രതിധമ്മനാഥൻ ആളുകൾക്കടുത്തേക്ക് എത്തുന്നത്. ബുദ്ധനും അങ്ങനെയായിരുന്നല്ലോ. എന്നാൽ, ബുദ്ധനെ ആളുകൾ എപ്പോളും ഒരു പരിവേഷത്തോടെയാണ് കണ്ടിരുന്നത്. രതിധമ്മനാഥനെയാകട്ടെ ലാഘവമാർന്ന ഒരു ചിരിയോടെയും. ബുദ്ധൻ നേർത്ത നർമം പറയുകയും സദാ മൗനമധുഹാസത്തിന്റെ പ്രഭ പൊഴിക്കുകയും ചെയ്‌തു. ബുദ്ധൻ്റെ ഇളം പുഞ്ചിരിക്കു ചോടെ ജീവിതത്തിൻ്റെ മഹാവേദന കളുടെ നൊമ്പരം പതിഞ്ഞു കിടപ്പുണ്ടായിരുന്നു. രതിധമ്മനാഥനാകട്ടെ കേവലമായ മനുഷ്യാഹ്ലാദത്തെ മാത്രം ഉൾക്കൊണ്ടു. അടരുകളില്ലാത്ത നിറചിരിയുടെ ശുദ്ധലാഘവമായിരുന്നു ആ യുവകോമളൻ.

അവന്തിയിലെ സ്ത്രീകൾ ആന ന്ദനെയും ബുദ്ധനെയും മറ്റു പരിവ്രാജകരെയും ആദരവോടെ വണങ്ങിയിരുന്നു. രതിധമ്മനാഥനെയാകട്ടെ ചേർത്തു പുണർന്ന് പൊട്ടിച്ചിരിക്കാ അവർക്കിഷ്ടം.

നായിരുന്നു പൂക്കൾ ശലഭങ്ങൾക്കു തേൻ നൽകുന്നതു പോലെ, കിളികൾ ഒ രുമിച്ചു പാറി പഴങ്ങൾ പങ്കുവെക്കും പോലെ, കുരങ്ങുകൾ ഒന്നിനു വേ ണ്ടിയുമല്ലാതെ ചാടിമറിയുന്നതുപോലെ, മനുഷ്യരും കേവലമായ ആ നന്ദങ്ങളിൽ മുഴുകുന്നതും ശുദ്ധലാ ഘവത്താൽ നിറയുന്നതുമാണ് സ്വാ ഭാവികം എന്നായിരുന്നു രതിധമ്മനാ ഥൻ്റെ ബോധ്യം. ആനന്ദനാകട്ടെ, അ തു കേൾക്കുമ്പോളും പുഞ്ചിരിക്കുക യേ ചെയ്തുള്ളൂ. സർവധർമേഷു മധ്യമ എന്ന ബുദ്ധനില മാത്രം ആന ന്ദൻ ഓർമിപ്പിച്ചു. നിലവിട്ടു പോകരു ത് ഒരു കാര്യത്തിലും എന്ന ഓർമപ്പെ ടുത്തൽ. രതിധമ്മനാഥന് അത് വ ലിയൊരു ആന്തരിക പ്രകാശമായിരു ന്നു. വിലക്കുകളും നിർബന്ധങ്ങളും ഇല്ലാതിരിക്കുകയും ആത്മനിയന്ത്ര ണവും ആത്മബോധ്യവും ഉണ്ടായിരി ക്കുകയും ചെയ്യുന്നതിൻ്റെ മഹത്വം രതിധമ്മനാഥന് എളുപ്പം ബോധ്യപ്പെ ട്ടു. ആ ഒരറിവു തന്നെ അദ്ദേഹത്തെ ആർഹതപദവിയിലെത്തിച്ചു.

വിലാസവതികളായ സ്ത്രീകളോ ടൊത്ത് രതികേളികളാടുന്ന ഒരു സുന്ദരപുരുഷനെ ആനന്ദൻ ആർ ഹതനാക്കിയിരിക്കുന്നു എന്ന വർത്ത മാനം ബുദ്ധശിഷ്യരെയാകെ അത്ഭു തപ്പെടുത്തി. വിഹാരവാസം പറയുകയും അവന്തിയിലെത്തുമ്പോൾ സു ന്ദരികളായ സ്ത്രീകൾക്കൊപ്പം കേളി യാടുകയുമാണ് ആനന്ദൻ്റെ രീതി എ ന്നു വരെ പറഞ്ഞു ചിലർ. തന്ത്രപൂർ വം ബുദ്ധൻ്റെ ചെവികളിലും അവർ ആ വാർത്തയെത്തിച്ചു.

പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

Comments are closed.