DCBOOKS
Malayalam News Literature Website

ഛാരാനഗറിലെ ചിത്രങ്ങള്‍

ദക്ഷിണ്‍ ബജ്‌റംഗി ഛാര/ സഹീദ് റൂമി
(സംഭാഷണം)

എന്റെ പിതാവ് കള്ളനായിരുന്നു. മോഷണമായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. കേരളം, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അദ്ദേഹം മോഷണത്തിനായി പോയിട്ടുണ്ട്. ഗുജറാത്തില്‍ അദ്ദേഹം മോഷ്ടിച്ചിട്ടില്ല. ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം രാജ്യത്തെ വിവിധ ജയിലുകളിലാണ് ജീവിച്ചത്. ഇതൊക്കെ പറയുന്നതിലും എനിക്കഭിമാനമേയുള്ളൂ. കാരണം താന്‍ ജീവിച്ചത് മക്കള്‍ അനുഭവിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടാണ് എനിക്ക് വിദ്യാഭ്യാസമുണ്ടായത്.: ഇന്ത്യന്‍ സാമുദായികാവസ്ഥകളുടെ അടിത്തട്ടില്‍നിന്ന് ഒരു സംഭാഷണം.

കുറ്റവാളികളായി ആരും ജനിക്കാറില്ലെന്നും സമൂഹമാണ് അവരെയങ്ങനെയാക്കുന്നതും പൊതുവേ പ്രയോഗിച്ചു കാണാറുണ്ട്. എന്നാല്‍ അതേ നാട്ടില്‍തന്നെ നിയമത്തിന്റെ കുരുക്കില്‍പെടുത്തി ചില പ്രത്യേക വിഭാഗങ്ങളെ ജന്മനാ കുറ്റവാളികളെന്ന് മുദ്രകുത്തുന്നത് വൈരുധ്യമായി തോന്നാം. കൊളോണിയല്‍ കാലം മുതല്‍ ആരംഭിക്കുന്നതാണ് ഈ വേര്‍തിരിവിന്റെ ചരിത്രം. സ്വാതന്ത്ര്യത്തിന് ശേഷവും ഇപ്പോള്‍ ഈ എഴുപത്തഞ്ചാം വര്‍ഷത്തിലും അതിന് മാറ്റം അവകാശപ്പെടാനില്ല. ഡീനോട്ടിഫൈഡ് െ്രെടബ് എന്ന പേരില്‍ വിളിക്കപ്പെടുന്ന ആ സമുദായങ്ങള്‍ക്കും പറയാന്‍ വിവേചനത്തിന്റെ കഥകളുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഛാരാനഗറുകാര്‍ക്ക്, ഛാരാ
സമുദായത്തിന്, ആ കഥകള്‍ക്കൊപ്പം അതിനെ കലയിലൂടെ എങ്ങനെ മറികടന്നുവെന്ന് കൂടി പറയാനുണ്ട്. അവിടെ കല കേവലം ആവിഷ്‌കാരം മാത്രമല്ല. പ്രതിരോധവും പ്രതിഷേധവും ഉയര്‍ത്തെഴുന്നേല്‍പ്പുമാണ്. ‘ജന്മനാ കുറ്റവാളികള്‍’ ആണെന്ന്, മോഷ്ടാക്കളാണെന്ന് ചാപ്പകുത്തി അരികിലേക്ക് മാറ്റി നിര്‍ത്തിയതിന്റെ ചരിത്രം തിരുത്തിയെഴുതാനാണ്
അവര്‍ക്ക് നാടകം. കല സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളില്‍, ആട്ടിയിറക്കലുകളില്‍, pachakuthiraവേര്‍തിരിവുകളിലൊക്കെ നിലനില്‍ക്കാനുള്ള പോരാട്ടമാണ്. കല എങ്ങനെ ഒരു സമൂഹത്തിന്റെ
അതിജീവനത്തിന് ഊര്‍ജമേകുന്നുവെന്നതിന്റെ പാഠമാണ് ഛാരാനഗറിലെ ബുധന്‍ തിയേറ്റര്‍. ഛാരാ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിപ്രവര്‍ത്തിച്ചു തുടങ്ങിയ ബുധന്‍
തിയേറ്ററിന്റെ കൈത്താങ്ങ് ഇപ്പോള്‍ ഗുജറാത്തിലെ മറ്റ് ഡീനോട്ടിഫൈഡ് ട്രൈബ് വിഭാഗങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു. മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു.

ഇവിടെ സംസാരിക്കുന്നത് എഴുത്തുകാരനും ഡോക്യുമെന്ററി സിനിമാ സംവിധായകനും നാടകപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ദക്ഷിണ്‍ ബജ്‌റംഗി ഛാരയാണ്. ‘നാഷണല്‍ അലയന്‍സ് ഗ്രൂപ്പ് ഓഫ് നൊമാഡിക് ആന്‍ഡ് ഡിനോട്ടിഫൈഡ് ട്രൈബ്’ എന്ന സംഘടനയുടെ പ്രസിഡന്റ്, ഡിഎന്‍ടി അധികാര്‍ മഞ്ചിന്റെ നാഷണല്‍ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്. 2020ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ദ ലാസ്റ്റ്മാന്‍’ എന്ന ഡോക്യുമെന്ററി 2021-ലെ കേരള ചലച്ചിത്ര അക്കാദമിയുടെ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററിആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയവിഷയങ്ങള്‍ പ്രമേയമാക്കി 120 ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമുദായത്തെയും ജീവിതത്തെയും കുറിച്ച്, കലയെയും താന്‍ അമരക്കാരനായ ബുധന്‍ തിയേറ്ററിനെയും കുറിച്ച്, പ്രതീക്ഷകളെ കുറിച്ച് ദക്ഷിണ്‍ പറയുന്നു….

?സഹീദ് റൂമി: ഹെന്റി ഷ്വാര്‍സിനൊപ്പം രചിച്ച വിമുക്ത: ഫ്രീഡംസ്‌റ്റോറീസ് എന്ന താങ്കളുടെ പുതിയ പുസ്തകം പുറത്തിറങ്ങിയല്ലോ. ഡീനോട്ടിഫൈഡ് ട്രൈബ് വിഭാഗത്തെ കുറിച്ച് താങ്കള്‍ ഒട്ടേറേ നാടകങ്ങളും പുസ്തകങ്ങളും മുമ്പും എഴുതിയിട്ടുണ്ട്. എന്താണ് പുതിയ പുസ്തകത്തിന്റെ ഉള്ളടക്കം.

ദക്ഷിണ്‍ ബജ്‌റംഗി ഛാര: ഞങ്ങളുടെ ചരിത്രത്തില്‍ അടിച്ചമര്‍ത്തലിന്റെ ഒട്ടേറേ കഥകളുണ്ട്. പക്ഷേ അതൊന്നും തന്നെ എവിടെയും അത്രകണ്ട് ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല. അനുഭവിച്ച അനീതികളോളം തന്നെ ഭീകരമാണ് അത് രേഖപ്പെടുത്താതെ പോവുന്നതും. നിരന്തരം എക്‌സ്പ്രസ് ചെയ്യാന്‍ ഉള്ള അവസരം നിഷേധിക്കപ്പെടുമ്പോഴാണ് സമൂഹത്തില്‍ അക്രമമുണ്ടാവുന്നത്. പ്രതികരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം വേണം.’വിമുക്ത: ഫ്രീഡം സ്‌റ്റോറീസ്’ അതിനൊരു മറുപടിയാണ്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ഡീനോട്ടിഫൈഡ് െ്രെടബ് വിഭാഗത്തില്‍ പെട്ടവര്‍ തങ്ങളുടെ ജീവിതം പറയുകയാണിതില്‍. പുതിയ തലമുറയില്‍ പെട്ടവര്‍ തങ്ങളുടെ മേല്‍ കെട്ടിവെക്കുന്ന കുറ്റവാളി ടാഗിനെ എങ്ങനെ മറികടക്കുന്നുവെന്നതിനെ പറ്റി, പഴയ തലമുറയില്‍ പെട്ടവര്‍ കടന്നുവന്ന കനല്‍പാതകളെ കുറിച്ച്. വ്യത്യസ്തമായ ഒരു വായനയാണിത്. തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നും സംഭവിക്കുന്നതുമെന്നുള്ള സത്യസന്ധമായ അവതരണം. സര്‍ക്കാരിന്റെ കണ്ണില്‍ ഇതുവരെ പെടാത്ത പൗരന്മാരാണ് ഇവരെല്ലാം. പതിറ്റാണ്ടുകളായുള്ള വേര്‍തിരിവ് തുറന്നു പറയുന്നതിലൂടെ ഇത് അവര്‍ക്കൊക്കെ സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്. പേര് സൂചിപ്പിക്കും പോലെ വിമുക്തി നേടലാണ്.

? വിമുക്തി എന്ന വാക്ക് വളരെ പ്രധാനമാണ്. പുസ്തകം റിലീസായത് ഡീനോട്ടിഫൈഡ് ട്രൈബ് വിഭാഗം വിമുക്തി ദിവസമായി ആചരിക്കുന്ന ആഗസ്റ്റ് 31നാണ് എന്ന പ്രത്യേകതയും ഉണ്ടല്ലോ?

അതെ. വിമുക്തി എന്നത് ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. വിമുക്തിദിവസത്തെക്കുറിച്ച് തന്നെ പറയാം. ഇന്ത്യയിലെ ഡീനോട്ടിഫൈഡ് ട്രൈബ് വിഭാഗത്തിന് രണ്ട് സ്വാതന്ത്ര്യദിനമുണ്ടെന്നത് ആശ്ചര്യമായി തോന്നാം. പക്ഷേ സത്യമാണ്. ലോകത്തെവിടെയും ഒരു രാജ്യത്തെയും ജനത രണ്ട് സ്വാതന്ത്ര്യദിനം ആചരിക്കുന്നുണ്ടാവില്ല. ഞങ്ങള്‍ക്ക് ആഗസ്റ്റ് 15 രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും ആഗസ്റ്റ് 31 ഞങ്ങളുടെ സ്വാതന്ത്ര്യ ദിനവുമാണ്. കൊളോണിയല്‍ കാലത്ത് ആരംഭിച്ച അനീതി നമ്മുടെ സ്വന്തം ഭരണാധികാരികളും തുടര്‍ന്നതിന്റെ ഫലമാണത്.

1871 ലാണ് ബ്രിട്ടീഷുകാര്‍ ‘ക്രിമിനല്‍ െ്രെടബല്‍ ആക്ട് പാസാക്കിയത്. അതോടെ നാടോടികളായവരും അലഞ്ഞുതിരിയുന്നവരും സ്വന്തമായി സ്ഥിരം സംവിധാനമില്ലാത്തവരുമൊക്കെ കുറ്റവാളികളായി മാറി. അവര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ജന്മനാ കുറ്റവാളികളുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരധിവാസമെന്ന പേരില്‍ തുറന്ന ജയിലുകളുണ്ടാവുന്നത്. അമ്പതിലധികം സെറ്റില്‍മെന്റുകളാണ് നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ ഓര്‍മിപ്പിക്കുംവിധം ഉണ്ടായത്. എന്താവശ്യത്തിനും അനുമതി തേടേണ്ട അവസ്ഥ. കഴിക്കാന്‍ പച്ചക്കറി പോലും അനു
വാദമില്ലാതെ വാങ്ങാന്‍ ആവില്ലായിരുന്നു.

ഇത് ബ്രിട്ടീഷുകാര്‍ പോയപ്പോഴും തുടര്‍ന്നുവെന്നതാണ് സങ്കടം.ഇങ്ങനൊരു കൂട്ടം മനുഷ്യരുണ്ടെന്നതു തന്നെ ഭരണാധികാരികള്‍ അറിഞ്ഞിരുന്നില്ല. ഇന്നുമതിന് വലിയ മാറ്റങ്ങളില്ലെന്നതാണ് വസ്തുത.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.