കഥകഥകളും ദൃശ്യഭൂതങ്ങളും
ഡോ. വി മോഹനകൃഷ്ണന്‍
കഥയല്ല ജീവിതം എന്നാണ് പറയാറുള്ളതെങ്കിലും കഥയില്ലാതെ ഒരു ജീവിതവുമില്ല. കഥയില്‍ ജീവിതമാകാമെങ്കിലും ജീവിതത്തില്‍ കഥ എത്രത്തോളമാകാമെന്നതിന് ഒരു നിര്‍ണ്ണയവുമില്ല. എന്നാല്‍ ‘കഥയുണ്ടാവു’ന്നതാണ് ജീവിതത്തിന്റെ പ്രസക്തി നിര്‍ണ്ണയിക്കുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നിശിതയാഥാര്‍ത്ഥ്യവും ഭാവനയില്‍ നിന്ന് അതീതഭാവനകളുമാണ് ആഖ്യാനങ്ങളില്‍ പ്രതീക്ഷിക്കുന്നത്. കഥയിലെ യാഥാര്‍ത്ഥ്യനിര്‍മ്മിതി സംബന്ധിച്ച് സ്ഥലജലഭ്രമം ബാധിച്ചവരാണ് ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം (1&2) സിനിമയ്ക്കുള്ളിലെ കാണികളും അതിന്പുറത്തുള്ള കാണികളും.
“A specter is haunting the twenty-first century, and it is the specter of the image.” കഥകഥപൈങ്കിളിയും കണ്ണു നീര്‍പൈങ്കിളിയും കൂടി കാവേരിപ്പുഴയില്‍ കുളിക്കാന്‍പോയ കഥ പി.ഭാസ്‌ക്കരന്‍ എഴുതിയ ഒരു സിനിമാഗാനത്തിലുണ്ട്. കാലുതെറ്റി പുഴയില്‍ വീണ കഥകഥപൈങ്കിളി കൈകാലിട്ടടിച്ച് ഒരു വിധം കരയ്ക്കണഞ്ഞപ്പോള്‍ കാലില്‍ മിന്നുന്ന പൊന്‍തളകളുണ്ടായിരുന്നു. കൊതിമൂത്ത കണ്ണുനീര്‍ പൈങ്കിളി വെള്ളത്തിലേക്കെടുത്തുചാടിയെങ്കിലും ചുഴിയില്‍പെട്ടതും നീര്‍ക്കോലി കാലില്‍ കടിച്ചതും മാത്രമായി മിച്ചം. കുട്ടിയെ ഉറക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയായിട്ടാണ് ഈ പാട്ട് സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് (അമ്മയെ കാണാന്‍/1963). കഥകഥപൈങ്കിളി ഭാവനയുടെ ചിറകേറിയാണ് സഞ്ചരിക്കുന്നത്. ഏത് ചുഴിയില്‍ പെട്ടാലും അത് കാലില്‍ പൊന്‍തളയുമായി പൊങ്ങിവരും. എന്നാല്‍ അതേ പുഴയിലേക്ക് ചാടുന്ന കണ്ണുനീര്‍ പൈങ്കിളിക്ക് കാലില്‍ ചുറ്റിയ നീര്‍ക്കോലി എന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യവും കൊണ്ട് മടങ്ങിവരാനേ കഴിയൂ.
കഥയല്ല ജീവിതം എന്നാണ് പറയാറുള്ളതെങ്കിലും കഥയില്ലാതെ ഒരു ജീവിതവുമില്ല. കഥയില്‍ ജീവിതമാകാമെങ്കിലും ജീവിതത്തില്‍ കഥ എത്രത്തോളമാകാമെന്നതിന് ഒരു
നിര്‍ണ്ണയവുമില്ല. എന്നാല്‍ ‘കഥയുണ്ടാവു’ന്നതാണ് ജീവിതത്തിന്റെ പ്രസക്തി നിര്‍ണ്ണയിക്കുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നിശിതയാഥാര്‍ത്ഥ്യവും ഭാവനയില്‍ നിന്ന് അതീതഭാവനകളുമാണ് ആഖ്യാനങ്ങളില്‍ പ്രതീക്ഷിക്കുന്നത്. കഥയിലെ യാഥാര്‍ത്ഥ്യനിര്‍മ്മിതി സംബന്ധിച്ച് സ്ഥലജലഭ്രമം ബാധിച്ചവരാണ് ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം (1&2) സിനിമയ്ക്കുള്ളിലെ കാണികളും അതിന്പുറത്തുള്ള കാണികളും. സിനിമയ്ക്കകത്തുള്ള
കാണികള്‍ നടത്തുന്ന സത്യാന്വേഷണം അതിനുപുറത്തുള്ള കാണികളുടേതാണ്. ജോര്‍ജ്ജുകുട്ടിയും ജോര്‍ജ്ജുകുട്ടിയെ കാണുന്നവരുമായി സിനിമയ്ക്കുള്ളിലും രണ്ടുവി
ധം കാണികളുണ്ട്. ജോര്‍ജ്ജുകുട്ടി വസ്തുതകളെ കഥകളാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് സത്യം കണ്ടെത്താന്‍ മറ്റുള്ളവരെല്ലാം പരിശ്രമിക്കുന്നു. കഥയില്‍ ചോദ്യമില്ലെന്നാണെങ്കിലും ശാസ്ത്രീയാന്വേഷണങ്ങളുടേയും യുക്തികളുടേയും ചോദ്യങ്ങള്‍ നിരന്തരം ഉയരുന്നതാണ് ദൃശ്യത്തിലെ ‘കഥ’കളും ‘യാഥാര്‍ത്ഥ്യ’ങ്ങളും. ഓരോ തവണ കരയ്ക്കണയുമ്പോഴും ജോര്‍ജ്ജ്കുട്ടിക്ക് ചാര്‍ത്തിക്കിട്ടുന്ന ആടയാഭരണങ്ങള്‍ കണ്ട് മറ്റുള്ളവര്‍ക്ക് കൊതിതോന്നുന്നു. അവരെല്ലാം വാസ്തവനദികളിലേക്ക് കൂപ്പുകുത്തുകയും നീര്‍ക്കോലികളുമായി പൊങ്ങിവരുകയും ചെയ്യുന്നു. ഒരേ നദിയില്‍ നിന്നാണ് കഥകളും വാസ്
തവങ്ങളും പൊങ്ങിവരുന്നത്.
ദൃശ്യം എന്ന സിനിമയെ ഒരു ഭൂതം പിടികൂടിയിട്ടുണ്ട്. അത് അകാലമരണം സംഭവിച്ച വരുണ്‍ പ്രഭാകര്‍ എന്ന ചെറുപ്പക്കാരന്റെയാണ്. സിനിമയാകെ ആ അദൃശ്യഭൂതത്തെയാണ് പിന്തുടരുന്നത്. ആരെയും നേരിട്ടു ബാധിക്കുന്നില്ലെങ്കിലും എല്ലാവരുടെയും ഉള്ളില്‍ ഏറിയും കുറഞ്ഞും ആ ഭൂതസാന്നിദ്ധ്യമുണ്ട്.കഥകളുണ്ടാക്കിയും പറഞ്ഞും കേട്ടും അതിനെ പ്രതിരോധിക്കലും അതിജീവിക്കലുമാണവരുടെ ജീവിതം. സിനിമയില്‍ വരുണ്‍ പ്രഭാകറിന് ഭൂതകാലജീവിതം മാത്രമേയുള്ളു. മറ്റുള്ളവരുടെ വിവരണങ്ങളിലൂടെയാണ് അയാള്‍ രൂപം കൊള്ളുന്നത്. അച്ഛനമ്മമാരൊഴിച്ച് പ്രധാനകഥാപാത്രങ്ങളിലാരും അയാളെ അടുത്തറിയുന്നവരല്ല. ചുരുക്കത്തില്‍ അജ്ഞാതമായ ഒരു ഭൂതമാണ് അവരെയെല്ലാം ആവേശിക്കുന്നത്. ദൃശ്യം എന്ന സിനിമതന്നെ സിനിമയിലൂടെയുള്ള ഭൂതയാത്രയാണ്. ഫ്‌ലാഷ് ബാക്കില്‍ തുടങ്ങുന്ന സിനിമയില്‍ നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ ജോര്‍ജ്ജുകുട്ടിയുടെ ഓര്‍മ്മയില്‍ കടന്നുവരുന്ന ഒരു ദൃശ്യഭൂതം അയാള്‍ക്ക് വഴിയൊരുക്കുന്നു.
കഥ പറയുമ്പോള്‍
എല്ലാ യാഥാര്‍ത്ഥ്യങ്ങളും ഒരിക്കല്‍ ഭാവനകളായിരുന്നു. അവയില്‍ ചിലത് കഥകളായി ആവിഷ്‌ക്കാരം നേടി. വീട്, കുടുംബം, കുട്ടികള്‍, സന്തോഷസന്താപങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന മനുഷ്യസമൂഹത്തെ നെയ്‌തെടുത്തിരിക്കുന്നത് കഥയുടെ നൂലുകൊണ്ടാണ്. കഥപറയാനുള്ള ശേഷികൈവരിച്ചതാണ് മനുഷ്യ വംശത്തിന്റെ പരിണതിയില്‍ നിര്‍ണ്ണായകമായതെന്ന് യുവാല്‍ നോവ ഹരാരി(സാപിയന്‍സ്: മനുഷ്യരാശിയുടെ ഹ്രസ്വചരിത്രം) പറയുന്നു. കഥകളില്‍ ചരാചരങ്ങളെയും കൂടെനിര്‍ത്തുകയും അവയുടെ ജീവിതം മനുഷ്യഭാവനയാല്‍ സാദ്ധ്യമായതാണെന്ന് പറഞ്ഞുപരത്തുകയും ചെയ്തു.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്
Comments are closed.