മോഷണംപോയ അപൂര്‍വ കൃതി കണ്ടെത്തി
പേര്‍ഷ്യന്‍കവി ഹാഫിസിന്റെ മോഷണംപോയ അപൂര്‍വ കൃതിയുടെ പതിപ്പ് കണ്ടെത്തി. 14-ാം നൂറ്റാണ്ടില്‍ ഇറാനില്‍ ജീവിച്ചിരുന്ന ഹാഫിസിന്റെ 1462-ല്‍ പുറത്തിറങ്ങിയ ‘ദിവാന്‍’ എന്ന പുസ്തകത്തിന്റെ ആദ്യപതിപ്പുകളിലൊന്നാണ് കണ്ടെത്തിയത്. പുസ്തകം അടുത്തമാസം ലേലം ചെയ്യും.
പ്രശസ്ത കാലിഗ്രാഫറായിരുന്ന ഷെയ്ഖ് മഹ്മൂദ് പിര്‍ ബുദാഖയാണ് സ്വര്‍ണംപൂശിയ പുസ്തകത്തിന്റെ പുറംചട്ട ഒരുക്കിയത്. ഇസ്ലാമികകലകളുടെ സംരക്ഷകനായിരുന്ന ജാഫര്‍ ഖാസിയുടെ കലാശേഖരത്തിന്റെ ഭാഗമായിരുന്ന പുസ്തകം അദ്ദേഹത്തിന്റെ മരണശേഷമാണ് കാണാതായത്. കുറ്റാന്വേഷകനായ ആര്‍തര്‍ ബ്രാന്‍ഡ് എന്ന ഡച്ചുകാരനാണ് പുസ്തകം കണ്ടെത്തിയത്.
Comments are closed.