DCBOOKS
Malayalam News Literature Website

‘സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം’…

സ്ത്രീകളുടെ ലിംഗ സമത്വത്തിനും സ്വത്വാവിഷ്‌കാരത്തിനും വേണ്ടി ഒളിംപേ രചിച്ച സിദ്ധാന്തത്തിന്റെയും പോരാട്ടത്തിന്റെയും ഉള്ളടക്കം പ്രതിപാദിക്കുന്ന കൃതിയാണ് രതീദേവിയുട ‘സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം’. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

Textലോകത്തിലാദ്യമായി താൻ എഴുതിയ രാഷ്ട്രീയരചനയുടെ പേരിൽ ഗില്ലറ്റിനിൽ വധിക്കപ്പെട്ട (1793) ആദ്യ സ്ത്രീ ഒളിംപേ ഡി ഗൗജസാണ്. പുരുഷനാൽ നിർമ്മിക്കപ്പെട്ട ലോകത്ത് അവൻ നിർമ്മിക്കുന്ന നിയമങ്ങളുടെ ഗുണഭോക്താക്കൾ അവൻതന്നെയായിരിക്കണമെന്ന് ഫ്രഞ്ച് വിപ്ലവത്തിലെ ബുദ്ധിജീവികൾ തീരുമാനിച്ചു. അവർ പുരുഷലോകത്തിനുവേണ്ടി പുരുഷന്മാരുടെ അവകാശ പ്രഖ്യാപനം എഴുതി. ലോകത്തിനെ ജനാധിപത്യ സങ്കല്പത്തിലേക്കും ജനാധിപത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കും നയിക്കുകയെന്ന ഉത്കൃഷ്ടമായ കാര്യമാണവർ ചെയ്തത്. പക്ഷേ, അവിടെ വിപ്ലവത്തിനുവേണ്ടി അവനോടൊപ്പം തോൾ ചേർന്ന് പൊരുതിയവളെ (ഒളിംപേയെ) എന്തുകൊണ്ടാണ് അവൻ വധിച്ചത്? വീട് തലയിൽ പേറി നടക്കാത്ത ഒട്ടനവധി സ്ത്രീകൾ അന്ന് പാരീസിൽ ഉണ്ടായിരുന്നു. അതിൽ ഒളിംപേയും ഉൾപ്പെട്ടിരുന്നു. സ്ത്രീകളെ ഗാർഹികമണ്ഡലത്തിലേക്കും മാതൃത്വത്തിലേക്കും തരംതാഴ്‌ത്തേണ്ടവളാണെന്ന് പുരുഷന്മാർ വാദിച്ചു. വിപ്ലവത്തിന്റെ ഭാഗമായി പുരുഷനോട് ഒപ്പം നിന്ന് പ്രവർത്തിക്കുവാനും, അതിലൂടെ സ്ത്രീകളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാമെന്നും ആദ്യകാലത്ത് ഒളിംപേ ചിന്തിച്ചു. പക്ഷേ, സ്ത്രീകളുടെ സ്തനങ്ങൾ, സ്ത്രീകളെ പൗരത്വത്തിൽനിന്നും രാഷ്ട്രീയ അധികാരം വിനിയോഗിക്കുന്നതിൽനിന്നും തടയേണ്ട തിന്റെ സ്വാഭാവിക അടയാളമായി പുരുഷന്മാർ കണ്ടു. ഇതിനെതിരേ, സ്ത്രീകളുടെ ലിംഗ സമത്വത്തിനും സ്വത്വാവിഷ്‌കാരത്തിനും വേണ്ടി ഒളിംപേ രചിച്ച സിദ്ധാന്തത്തിന്റെയും പോരാട്ടത്തിന്റെയും ഉള്ളടക്കമാണീ കൃതി.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.