ഡ്രംസിൽ നിന്നും കീബോർഡിലെത്തി ലോക വിസ്മയം തീർത്ത് സ്റ്റീഫൻ ദേവസി
അമ്പലത്തിലെ പരിപാടിയായാലും പള്ളിയിലെ പരിപാടിയായാലും താൻ പോകുമെന്നും സംഗീതം താൻ ജീവിതമാക്കിയതാണെന്നും കെ എൽ എഫ് വേദിയിൽ - സ്റ്റീഫൻ ദേവസ്സി
“ഡ്രംസ് പഠിക്കാനുള്ള ആഗ്രഹത്തിൽനിന്നും അച്ഛൻ്റെ നിർബന്ധപ്രകാരമായിരുന്നു ഞാൻ കീബോർഡ് തിരഞ്ഞെടുത്തത്” എന്ന് സ്റ്റീഫൻ ദേവസി കെ എൽ എഫിന്റെ എഴുത്തോല വേദിയിൽ. മാധ്യമപ്രവർത്തകൻ ഷിബു മുഹമ്മദുമായി നടത്തിയ ‘ഒരു കീബോർഡിസ്റ്റിൻ്റെ സംഗീതയാത്ര’ എന്ന ചർച്ചയിലാണ് സ്റ്റീഫൻ തന്റെ അനുഭവം പങ്കുവെച്ചത്.
ആത്മീയാന്തരീക്ഷം കൊണ്ടുവരുന്നത് സംഗീതമാണെന്നും സംഗീതം ദൈവികമാണെന്നും സ്റ്റീഫൻ പറഞ്ഞു. അമ്പലത്തിലെ പരിപാടിയായാലും പള്ളിയിലെ പരിപാടിയായാലും താൻ പോകുമെന്നും സംഗീതം താൻ ജീവിതമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കീബോർഡ് ഇന്ത്യൻ സംഗീതത്തോട് യോജിക്കുന്നില്ല എന്ന പൊതു അഭിപ്രായത്തിന് കീബോർഡും ഗിറ്റാറും വന്നതോടെയാണ് ലോകോത്തര സംഗീതം ഇന്ത്യയിലെത്തിയതെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകി. ബാലഭാസ്കറിന്റെ വയലിനിലെ മാന്ത്രികതയും ചർച്ചയുടെ വിഷയമായി.