പ്രശാന്ത് ചിന്മയന്റെ ‘സ്റ്റാച്യു ജങ്ഷന്‍’ പ്രകാശനം ചെയ്തു
പ്രശാന്ത് ചിന്മയന്‍ എഴുതിയ നോവല്‍ ‘സ്റ്റാച്യു ജങ്ഷന്‍’ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സി.അനൂപ് പുസ്തകം ഏറ്റുവാങ്ങി. വിഭു പിരപ്പൻകോട്, ഷിജു ഏലിയാസ്, രതീഷ് ഇളമാട്, പ്രശാന്ത് ചിന്മയൻ എന്നിവർ സംസാരിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
ഒരു ടെക്സ്റ്റൈല്‍സ് ജീവനക്കാരി, എആര്‍ ക്യാന്പിലെ പോലീസുകാരന്‍, പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സിറ്റി ന്യൂസ് പത്രാധിപര്‍, സെക്രട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹി എന്നിവരിലൂടെ തിരുവനന്തപുരം നഗരത്തിന്റെ കഥ പറയുന്ന നോവലാണ് ‘സ്റ്റാച്യു ജങ്ഷന്‍’. ആ അഞ്ചു കഥാപാത്രങ്ങളുടെ വ്യത്യസ്തങ്ങളായ കഥകള്‍ ഒരൊറ്റ ക്ലൈമാക്സിലേക്കാണ് ചെന്നുചേരുന്നത്. എല്ലാത്തിനും എന്നെന്നും സാക്ഷിയാവാന്‍ രണ്ടു പ്രതിമകളും.
Comments are closed.