സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഇന്ദ്രന്‍സാണ് മികച്ച നടന്‍, പാര്‍വതി മികച്ച നടി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ ചാര്‍ലിയിലെ അഭിനയത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ഇ മ യു എന്ന ചിത്രമാണ് പെല്ലിശ്ശേരിയെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം ഷെഹ്ബാസ് അമന്‍ സ്വന്തമാക്കി. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദന്‍ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു പുരസ്‌കാരങ്ങള്‍ :
മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍
കഥാകൃത്ത് – എം.എ. നിഷാദ്
തിരക്കഥാകൃത്ത് – സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര
സംഗീതസംവിധായകന്‍ – എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍)
ഗായകന്‍ – ഷഹബാസ് അമന്‍
ഗായിക – സിതാര കൃഷ്ണകുമാര്‍ (വിമാനം)
ക്യാമറ – മനേഷ് മാധവ്
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം – ഗോപീസുന്ദര്‍
ഗാനരചയിതാവ് – പ്രഭാവര്‍മ (ക്ലിന്റ്)
തിരക്കഥ (അഡാപ്‌റ്റേഷന്‍) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍)
വസ്ത്രാലങ്കാരം – സലി എല്‍സ (ഹേ ജൂഡ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) – അച്ചു അരുണ്‍ കുമാര്‍ (തീരം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) – എം. സ്‌നേഹ (ഈട)
നൃത്ത സംവിധായകന്‍ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദന്‍)
ശബ്ദ ഡിസൈന്‍ – രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി / കളറിസ്റ്റ് – ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)
സിങ്ക് സൗണ്ട് – പി.ബി. സ്മിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
Comments are closed.