ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങളുടെ വിതരണം മാര്‍ച്ച് 16-ന്
പാലക്കാട്: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങളുടെ വിതരണം മാര്‍ച്ച് 16-ന്. വൈകിട്ട് നാല് മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ ഡി.സി ബുക്‌സിനാണ്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡി.സിയുടെ മാമ്പഴം ഇപ്രിന്റില്‍ പ്രസിദ്ധീകരിച്ച നീലക്കുറുക്കന്‍ എന്ന ബാലസാഹിത്യകൃതിയും വിവര്‍ത്തനത്തില്‍ 1857-ലെ ഒരു കഥ എന്ന കൃതിയുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രനാണ്. അംഗുലീ മാലന്‍ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 60,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/ നോവല്‍ വിഭാഗത്തില്‍ ജി.ആര്‍.ഇന്ദുഗോപന്‍ രചിച്ച ദി ലാസ്റ്റ് ഭൂതവും കവിതാവിഭാഗത്തില്‍ വിനോദ് വൈശാഖി രചിച്ച ഓലപ്പൂക്കള്‍ എന്ന കൃതിയുമാണ് പുരസ്‌കാരത്തിനര്‍ഹമായിരിക്കുന്നത്. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ ഡോ.ബി. ഇക്ബാലിന്റെ പുസ്തകസഞ്ചി, ജീവചരിത്രവിഭാഗത്തില്‍ ശ്രീകല ചിങ്ങോലിയുടെ ചെമ്പൈ വൈദ്യനാഥഭാഗവതര്‍, ശാസ്ത്രവിഭാഗത്തില്‍ ഡോ.അജിത് പ്രഭുവിന്റെ വിളക്കും വെളിച്ചവും, നാടകവിഭാഗത്തില്‍ ഡി.പാണിയുടെ രംഗകേളി, ചിത്രീകരണത്തിന് വി.സജിയുടെ അപ്പുക്കുട്ടനും കട്ടുറുമ്പും എന്നിവയും അര്‍ഹമായിട്ടുണ്ട്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍.
Comments are closed.