സ്‌പൈഡര്‍മാന്റെ സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, എക്‌സ് മെന്‍, ദി ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവും മാര്‍വ്വല്‍ കോമിക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ സ്റ്റാന്‍ ലീ (95) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന അതിമാനുഷ കഥാപാത്രങ്ങളുടെ ശില്പിയായിരുന്നു സ്റ്റാന്‍ ലീ. 1922 ഡിസംബര്‍ 28-നായിരുന്നു സ്റ്റാന്‍ ലീ സ്റ്റീബര്‍ എന്ന മാര്‍ട്ടിന്‍ സ്റ്റാന്‍ ലീ ജനിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം സാഹസിക കൃതികളുടെയും കോമിക് കഥാപാത്രങ്ങളുടെയും കടുത്ത ആരാധകനായിരുന്നു. പിന്നീട് മാര്‍വെല്‍ കോമിക്‌സില്‍ എത്തിയതോടെയാണ് ലീയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്.
അയണ്‍മാന്‍, എക്‌സ്‌മെന്‍, തോര്‍, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ആരാധകലക്ഷങ്ങളാണ് നെഞ്ചിലേറ്റിയത്. മാര്‍വല്‍ കോമിക്‌സിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി വന്ന പല സിനിമകളും വന്‍ വിജയമായിരുന്നു. ചില ചിത്രങ്ങളില്‍ സ്റ്റാന്‍ ലീ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019-ല്‍ റിലീസ് ചെയ്യുന്ന അവഞ്ചേഴ്‌സ് 4-ാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Comments are closed.