എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. വിജയശതമാനം 97.84 . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷത്തെ വിജയശതമാനത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 95.98 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 4,41,103 പേരില്‍ 4,31,162 പേര്‍ വിജയിച്ചു. 34,313 പേര്‍ മുഴുവന്‍ എ പ്ലസ് നേടി, മുന്‍ വര്‍ഷം 20,967. െ്രെപവറ്റായി പരീക്ഷ എഴുതിയ 2784 പേരില്‍ 2085 വിദ്യാര്‍ഥികള്‍ വിജയിച്ചു; 75.67 ശതമാനം.
വിദ്യാഭ്യാസ ജില്ലകളില്‍ എറണാകുളമാണു മുന്നില്‍ 99.12 ശതമാനം. പിന്നില്‍ വയനാട് 93.87 ശതമാനം. ഏറ്റവും കൂടുതല്‍ എപ്ലസുകാര്‍ മലപ്പുറത്ത് 2435. ഗള്‍ഫ് മേഖലകളില്‍ പരീക്ഷ എഴുതിയ 544 പേരില്‍ 538 വിദ്യാര്‍ഥികള്‍ വിജയിച്ചു. 517 സര്‍ക്കാര്‍ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി.
എസ്എസ്എല്‍സി ഫലത്തോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്) എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ 21 മുതല്‍ 25 വരെ നടക്കും. ഇതിന്റെ ഫലം ജൂണ്‍ ആദ്യ വാരത്തോടെ പുറത്ത് വിടും. പ്ലസ് വണ്‍ പ്രവേശനം ഈ മാസം 9 മുതല്‍ തുടങ്ങും.
പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.
Comments are closed.