ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് മാര്‍ച്ച് 13 വരെ മാത്രം
ഭാരതീയ പുരാണങ്ങളില്‍വെച്ച് അതിശ്രേഷ്ഠമെന്ന് പുകഴ്ത്തപ്പെടുന്ന, ഭക്തിയും തത്ത്വവും മുക്തിയും പകര്‍ന്നുനല്കുന്ന വേദവ്യാസവിരചിതമായ വിശിഷ്ടഗ്രന്ഥം ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും പ്രീബുക്കിങ് 10 ദിവസം (13 മാര്‍ച്ച് 2022 വരെ) കൂടി മാത്രം. 4500 രൂപ മുഖവിലയുള്ള പുസ്തകം പ്രീബുക്ക് ചെയ്യുന്നവർക്ക് മാത്രം 2,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. മാര്‍ച്ച് 13 ന് ശേഷമുള്ള ഓർഡറുകള്‍ക്ക് മുഴുവന്‍ തുകയും അടയ്ക്കേണ്ടതാണ്. 4 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന് 2400 പേജുകളാണുള്ളത്. വ്യാഖ്യാനം: ടി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍.
സനാതന ധര്‍മ്മശാസ്ത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമദ് ഭാഗവതം ഭാഗവത്കഥകളുടെ സ്രോതസുകൂടിയാണ്. പണ്ഡിതപാമരഭേദം കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചുരസിക്കാവുന്ന അതിവിശിഷ്ടങ്ങളായ കഥകള്‍ ഈ പുരാണത്തെ കഥകളുടെ മഹാസാഗരമാക്കിയിരിക്കുന്നു.
നൈമിശാരണ്യത്തിലെ സത്രം, നാരദന്റെ പൂര്‍വജന്മകഥ, അശ്വത്ഥാമാവിന്റെ ക്രൂരകര്‍മ്മം, പരീക്ഷിത്തിന് കൃഷ്ണകവചം, ഭീഷ്‌മോപദേശം, യദുകുലനാശം, പാണ്ഡവരുടെ മഹാപ്രസ്ഥാനം, പരീക്ഷിത്തിന്റെ രാജ്യലാഭം, കൃഷ്ണാവതാരകഥകള്‍, വരാഹാവതാരം, കശ്യപനും ദിതിയും, ജയനും വിജയനും, പ്രഹ്ലാദന്റെ കഥ, ബ്രഹ്മാവിന്റെ സൃഷ്ടി, കര്‍ദ്ദമന്റെ തപസ്സ്,
കപിലാവതാരം, ദേവഹൂതിയുടെ മുക്തി, നരനാരായണന്മാര്‍, സതിയുടെ ദേഹത്യാഗം, ദക്ഷയാഗം, ധ്രുവന്റെ കഥ, പ്രിയവ്രതന്‍, ഋഷഭദേവ ചരിത്രം, ഭരതോപാഖ്യാനം, വേനന്‍ എന്ന രാജാവ്, പൃഥുവും ഭൂമിദേവിയും,പ്രചേതസ്സുകളുടെ കഥ, ഭരതനും മാന്‍കിടാവും, അജാമിളോപാഖ്യാനം, ഇന്ദ്രനും വജ്രായുധവും, ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, ശിവമോഹിനീസംഗമം, വാമനനും മഹാബലിയും, അംബരീഷനും ദുര്‍വാസാവും,
സഗരന്റെ അശ്വമേധം, അവതാരകഥകള്‍, യയാതി, ശാകുന്തളം…ഇങ്ങനെ എത്രയോ അനശ്വരകഥകള്‍.
സവിശേഷതകള്‍
- നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയതാണ്
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ഭാഗവതം. - മൂലം മാത്രം വായിച്ചുപോകേണ്ടവര്‍ക്ക് അതിനുതകുന്ന രീതിയിലാണ് പേജുകള്‍
സജ്ജീകരിച്ചിരിക്കുന്നത്. - മൂലത്തോടൊപ്പം വ്യാഖ്യാനവും അറിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്.
- ഭാഗവതകഥകള്‍ അറിയേണ്ടവര്‍ക്ക് തുടര്‍ച്ചയായി അത് വായിച്ചുപോകാനും സാധിക്കും.
- പ്രായം ചെന്നവര്‍ക്കും വായിക്കാനുള്ള സൗകര്യത്തിന് വലിയ അക്ഷരത്തില്‍ മൂലം നല്കിയിരിക്കുന്നു.
- കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസ്സിലാകുന്നതരത്തില്‍ ലളിതമായ ഭാഷയിലാണ് വ്യാഖ്യാനം നല്കിയിരിക്കുന്നത്.
- സാധാരണ പുസ്തകത്തിന്റെ ഇരട്ടിവലിപ്പത്തില്‍ (ഡിമൈ 1/4 സൈസ്) ആണ് 4 വാല്യങ്ങളിലായിപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
- 600 ഓളം പേജുകള്‍ വരുന്ന 4 വാല്യങ്ങള്‍ ഉള്ളതിനാല്‍ സപ്താഹത്തിന് കൊണ്ടുപോകുന്നതിനും കൈയിലെടുത്ത് പാരായണം ചെയ്യുന്നതിനും സൗകര്യപ്രദമാണ്.
- വളരെക്കാലം ഉപയോഗിക്കാവുന്ന വിധത്തില്‍ കട്ടിക്കവറും മേനിക്കടലാസുമാണ് പുസ്തകങ്ങള്‍ക്കുള്ളത്.
- നാലു വാല്യങ്ങളും സൂക്ഷിച്ചു വയ്ക്കാവുന്ന പെട്ടിയും ഇതോടൊപ്പമുണ്ട്
എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം
- ഒറ്റത്തവണ 2999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്.
- തവണവ്യവസ്ഥയില്‍ (1000+1999) 30 ദിവസത്തിനുള്ളില്‍
രണ്ടു ഗഡുക്കളായി അടയ്ക്കാം. - (1000+1100+1100) എന്നീ തവണകളായും അടയ്ക്കാം.
നൈമിഷാരണ്യത്തില്‍വച്ച് ഒരിക്കല്‍ ഋഷിമാര്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു യാഗം നടത്തി. ശൗനകമഹര്‍ഷിയാണ് അതിന് നേതൃത്വം നല്‍കിയത്. അവിടെ എത്തിച്ചേര്‍ന്ന ബ്രഹ്മജ്ഞാനിയും ദേവസദസ്സിലെ സൂതനുമായ ഉഗ്രശ്രവസ്സിനോട് ഋഷിമാര്‍ കൃഷ്ണാവതാരകഥകള്‍ കേള്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. മറുപടി പറയുവാന്‍ ആഗ്രഹിച്ചുകൊണ്ട് സൂതന്‍ വ്യാസശിഷ്യനായ ശ്രീശുകമഹര്‍ഷിയെ വന്ദിച്ചു. പരീക്ഷിത്ത് മഹാരാജാവിന് ഭാഗവതതത്ത്വങ്ങള്‍ ഉപദേശിച്ചത് ശുകമഹര്‍ഷിയായിരുന്നു. അന്നത്തെ സദസ്സില്‍ സന്നിഹിതനായിരുന്ന സൂതന്‍ ആ കഥ മഹര്‍ഷിമാര്‍ക്കായി വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് ഭാഗവതം ആരംഭിക്കുന്നത്.
ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, ഓണ്‍ലൈനില്‍: https://dcbookstore.com/books/srimad-bhagavatham-4-volumes കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക
Comments are closed.