DCBOOKS
Malayalam News Literature Website

ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് തുടരുന്നു

ഭാരതീയ പുരാണങ്ങളില്‍വെച്ച് അതിശ്രേഷ്ഠമെന്ന് പുകഴ്ത്തപ്പെടുന്ന, ഭക്തിയും തത്ത്വവും മുക്തിയും പകര്‍ന്നുനല്കുന്ന വേദവ്യാസവിരചിതമായ വിശിഷ്ടഗ്രന്ഥം ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും പ്രീബുക്കിങ് തുടരുന്നു. 4500 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 2,999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. 4 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന് 2400 പേജുകളാണുള്ളത്. വ്യാഖ്യാനം: ടി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍.

ടി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വളയന്‍ചിറങ്ങരയില്‍ 1945-ല്‍ ജനിച്ചു. അച്ഛന്‍ ഞരളത്ത് ശങ്കരപ്പിള്ള അറിയപ്പെടുന്ന ആയുര്‍വേദ വൈദ്യനും സംസ്‌കൃതപണ്ഡിതനുമായിരുന്നു. ശാസ്ത്രമേഖലയാണ് പഠനവിഷയവും ഔദ്യോഗികമേഖലയുമെങ്കിലും സംസ്‌കൃതത്തിലും മലയാളത്തിലും പുരാണങ്ങളിലും സാഹിത്യത്തിലും അതീവതാത്പര്യം പുലര്‍ത്തി. ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചശേഷം എട്ടുവര്‍ഷമെടുത്താണ് ശ്രീമദ് ഭാഗവതത്തിന് വ്യാഖ്യാനം രചിച്ചത്. മേല്പത്തൂരിന്റെ നാരായണീയത്തിനും വ്യാഖ്യാനമെഴുതിയിട്ടുണ്ട്.

സവിശേഷതകള്‍

  • നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയതാണ്
    ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ഭാഗവതം.
  • മൂലം മാത്രം വായിച്ചുപോകേണ്ടവര്‍ക്ക് അതിനുതകുന്ന രീതിയിലാണ് പേജുകള്‍
    സജ്ജീകരിച്ചിരിക്കുന്നത്.
  • മൂലത്തോടൊപ്പം വ്യാഖ്യാനവും അറിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്.
  • ഭാഗവതകഥകള്‍ അറിയേണ്ടവര്‍ക്ക് തുടര്‍ച്ചയായി അത് വായിച്ചുപോകാനും സാധിക്കും.
  • പ്രായം ചെന്നവര്‍ക്കും വായിക്കാനുള്ള സൗകര്യത്തിന് വലിയ അക്ഷരത്തില്‍ മൂലം നല്കിയിരിക്കുന്നു.
  • കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസ്സിലാകുന്നതരത്തില്‍ ലളിതമായ ഭാഷയിലാണ് വ്യാഖ്യാനം നല്കിയിരിക്കുന്നത്.
  • സാധാരണ പുസ്തകത്തിന്റെ ഇരട്ടിവലിപ്പത്തില്‍ (ഡിമൈ 1/4 സൈസ്) ആണ് 4 വാല്യങ്ങളിലായിപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • 600 ഓളം പേജുകള്‍ വരുന്ന 4 വാല്യങ്ങള്‍ ഉള്ളതിനാല്‍ സപ്താഹത്തിന് കൊണ്ടുപോകുന്നതിനും കൈയിലെടുത്ത് പാരായണം ചെയ്യുന്നതിനും സൗകര്യപ്രദമാണ്.
  • വളരെക്കാലം ഉപയോഗിക്കാവുന്ന വിധത്തില്‍ കട്ടിക്കവറും മേനിക്കടലാസുമാണ് പുസ്തകങ്ങള്‍ക്കുള്ളത്.
  • നാലു വാല്യങ്ങളും സൂക്ഷിച്ചു വയ്ക്കാവുന്ന പെട്ടിയും ഇതോടൊപ്പമുണ്ട്

എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

  • ഒറ്റത്തവണ 2999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്.
  • തവണവ്യവസ്ഥയില്‍ (1000+1999) 30 ദിവസത്തിനുള്ളില്‍
    രണ്ടു ഗഡുക്കളായി അടയ്ക്കാം.
  • (1000+1100+1100) എന്നീ തവണകളായും അടയ്ക്കാം.

വേദവ്യാസന്‍ വേദങ്ങളെ നാലായി പകുക്കുകയും പതിനെട്ടു പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിക്കുകയും ചെയ്തതിനുശേഷവും അദ്ദേഹത്തിന് സന്തോഷവും സംതൃപ്തിയും ലഭിക്കാതിരിക്കവേ നാരദമഹര്‍ഷി ഈശ്വരപ്രേമത്തിന്റെ അമൃതം നുകര്‍ന്ന് അതിന്റെ മഹത്ത്വം പാടൂ എന്നുപദേശിച്ചതിന്റെ ഫലമാണ് ശ്രീമദ് ഭാഗവതം. പ്രതിപദം വിഷ്ണുവിനെ സ്തുതിക്കുകയും ദശാവതാരകഥകള്‍ പ്രതിപാദിക്കുകയും ചെയ്യുന്ന ഭക്തിഗ്രന്ഥമാണ് ഭാഗവതം. വേദവ്യാസന്‍ ഇത് മകന്‍ ശുകമഹര്‍ഷിക്ക് ചൊല്ലിക്കൊടുത്തു. അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് ശാപഫലമായി ഏഴാംനാള്‍ തക്ഷകന്‍ എന്ന സര്‍പ്പത്തിന്റെ ദംശനമേറ്റ് മരിക്കുമെന്നറിഞ്ഞ് വിഷാദവാനായിരിക്കവെ അവിടെയെത്തിയ ശുകമഹര്‍ഷി ഭഗവാന്‍ വിഷ്ണുവിന്റെ അവതാരണ്ടകഥകള്‍ ഓരോന്നായി ചൊല്ലിക്കൊടുക്കുന്നു. ഏഴുദിവസം നീുനിന്ന ഈ ഭാഗവതപാരായണമാണ് പിന്നീട് ഭാഗവതസപ്താഹമായി പല ക്ഷേത്രങ്ങളിലും ആചരിക്കുന്നത്. ഭക്തജനങ്ങള്‍ കൂട്ടംകൂട്ടമായി ഇത്തരം ഭാഗവതസപ്താഹങ്ങളില്‍ പങ്കെടുക്കുകയും ഭാഗവതം വായിച്ചും ശ്രവിച്ചും ജീവിതദുഃഖങ്ങളില്‍നിന്നും വിടുതിനേടി സായുജ്യം നേടുകയും ചെയ്യുന്നു.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, ഓണ്‍ലൈനില്‍: https://dcbookstore.com/books/srimad-bhagavatham-4-volumes കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം.  ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

 ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.