ശ്രീദേവിയുടെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
നടി ശ്രീദേവിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധുക്കള്‍ക്ക് കൈമാറും. ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക് കൊണ്ടുപോകും. മൃതദേഹം മുഹ്‌സിനയിലെ മെഡിക്കല്‍ സെന്ററിലാണ് എംബാം ചെയ്യുക. അതേസമയം, ശ്രീദേവിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ദുബായ് പബ്ലിക്ക് പ്രോസിക്യൂഷനാണ് കേസ് അന്വേഷിക്കുന്നത്.
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റിന് കൈമാറി. നടി ശ്രീദേവി ദുബായില്‍ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. ആദ്യം മരണകാരണം ഹൃദയാഘാതമാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ബാത്ത് ടബ്ബില്‍ വീണു മരിച്ചതാണെന്ന് പിന്നീട് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
Comments are closed.