പറഞ്ഞുതീരാനാവാത്തത്ര ക്ലൈമാക്‌സുകളുമായി ഒരു പുസ്തകം
ക്ലൈമാക്‌സുകളില്‍ റെക്കോര്‍ഡ് തീര്‍ത്ത് ശ്രീലങ്കയില്‍ നിന്നുള്ള ബാലസാഹിത്യകൃതി ‘വണ്ടര്‍ ക്രിസ്റ്റല്‍’. സിബില്‍ വെറ്റസിങ്കെ എന്ന ബാലസാഹിത്യകാരിയുടെ തൂലികയില്‍ നിന്നാണ് കുട്ടികളില്‍ അത്ഭുതം നിറയ്ക്കുന്ന ഈ പുസ്തകം പിറന്നത്.
കഥ വായിക്കുന്ന ഓരോ കുട്ടിക്കും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് ക്ലൈമാക്‌സ് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ രചന. കഥയെഴുത്തിലൂടെയും ചിത്രം വരച്ചും കുട്ടികള്‍ക്ക് കഥ പൂര്‍ത്തിയാക്കാം. കുട്ടികളിലെ ഭാവനയും, ചിന്തയുമൊക്കെ വളര്‍ത്തുകയാണ് കഥാകാരിയുടെ ലക്ഷ്യം. ഇതുവരെ 1250 വ്യത്യസ്ത ക്ലൈമാക്‌സുകളാണ് പുസ്തകത്തിനുള്ളത്.
ശ്രീലങ്കയിലെ അറിയപ്പെടുന്ന ബാലസാഹിത്യകാരിയാണ് സിബില്‍ വെറ്റസിങ്കെ.
Comments are closed.