ശ്രീലങ്കയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ശ്രീലങ്കയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കര്‍ഫ്യൂ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഘര്‍ഷത്തില്‍ മുസ്‌ലീംങ്ങളുടെ നിരവധി കടകളും വീടുകളും തീയിട്ടു തകര്‍ക്കപ്പെടുകയും ഒരു ബുദ്ധിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്ത് ഒരു മുസ്‌ലീം പള്ളിയും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
കാന്തി ജില്ലയില്‍ ഈ വാരാന്ത്യത്തില്‍ കടുത്ത അക്രമണങ്ങളാണ് നടന്നത്. ഈ സാഹചര്യത്തിലാണ് കര്‍ഫ്യു നടപ്പിലാക്കുന്നതെന്ന് പൊലീസ് പറയുന്നു.ബുദ്ധിസ്റ്റ് സിന്‍ഹള വിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ ഒരു ബുദ്ധിസ്റ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശനം കൂടുതല്‍ രൂക്ഷമാകുന്നത്. ശ്രീലങ്കയിലെ മുസ്‌ലിം ജനസംഖ്യ 10 ശതമാനം മാത്രമാണ്.
ഇപ്പൊഴത്തെ കലാപത്തിനു കാരണം ബോദു ഭല സേനയാണ് എന്ന് നാഷണല്‍ ഫ്രണ്ട് ഫോര്‍ ഗുഡ് ഗവര്‍ണന്‍സ് പാര്‍ട്ടി നേതാവ് നജാഹ് മുഹമ്മദ് പറയുന്നു. കലാപ ബാധിത മേഖലയില്‍ ഉന്നത ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Comments are closed.