പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു
പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ ചൊവ്വാഴ്ച്ച അന്തരിച്ചു. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലും ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തനമനുഷ്ഠിച്ചിരുന്നു.
അബ്‌ദുള്ളക്കുട്ടി, നദീമധ്യത്തിലെത്തും വരെ എന്നിവ പ്രധാന ചെറുകഥാ സമാഹാരങ്ങളാണ്. ചലച്ചിത്രരംഗത്ത് തന്റേതായ സംഭാവനകൾ നൽകിയിരുന്ന ശ്രീവരാഹം ബാലകൃഷ്ണൻ പ്രതിസന്ധി, സ്വാതി തിരുനാൾ, സ്നേഹപൂർവം മീര, അശ്വതി എന്നീ മലയാളം സിനിമകൾക്ക് തിരക്കഥയും സംഭാഷണവും കെ.ജി. ജോർജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിൻ്റെ സംഭാഷണവും രചിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പൂവമ്പഴം, ലളിതാംബിക അന്തർജനത്തിന്റെ മാണിക്കൻ തുടങ്ങിയ ടെലിഫിലിമുകൾക്കും ശ്യാമപ്രസാദ് സംവിധാനം ചെയ്ത മരണം ദുർബലം എന്ന സീരിയലിനും തിരക്കഥയെഴുതി.
Comments are closed.