ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം; പ്രീബുക്കിങ് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം
കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം വായനക്കാരിലേക്ക്. നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ആധ്യാത്മിക ഗുരുവും നാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതുമായ ശ്രീ. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും മലയാളത്തില്‍ ആദ്യമായാണ് സമഗ്രമായി വ്യാഖ്യാനം ചെയ്ത് പുറത്തിറക്കുന്നത്.
ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ വിശുദ്ധഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.
മൂന്നു വാല്യങ്ങളിലായി 3000 പേജുകളിലായി തയ്യാറാക്കിയിരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.
3500 രൂപ മുഖവിലയുള്ള ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപയ്ക്ക് ലഭിക്കുന്നു.ഒപ്പം 1000 ഡിസി റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു. രണ്ടു തവണ (1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500 ഡിസി റിവാര്‍ഡ് പോയിന്റ്‌സ് ലഭിക്കുന്നു.) മൂന്നു തവണ (1000+600+600)=2200 രൂപ (90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു.)
ബുക്കിങ്ങിനായി വിളിക്കുക
9946109101, 9947055000, 9946108781
വാട്‌സ് ആപ് നമ്പര്‍: 9946109449
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക:https://onlinestore.dcbooks.com/books/sree-narayana-guru-krithikal-sampoornam
http://prepublication.dcbooks.com/product/sreenarayanaguru-krithikal-sampoornam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.
വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
Comments are closed.