പത്മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
ഈ വർഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവിയും ഗാന രചയ്താവുമായ കെ ജയകുമാർ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാന രചയ്താവുമായ റഫീഖ് അഹമ്മദ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞടുത്തത്.
ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാർത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരൻ തമ്പിയുടേത്. പ്രവർത്തിച്ച എല്ലാ മേഖലകളിലും ഒരു പോലെ മാറ്റ് തെളിയിച്ച് പ്രതിഭാശാലി. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും ഒരേ പോലെ അതുല്യ സംഭാവനകൾ നൽകിയ വ്യക്തിയെന്നും പുരസ്‌കാര സമിതി വിലയിരുത്തി.
ആധുനിക വയനാടിന്റെ ശില്‍പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരമാണ് ‘പത്മപ്രഭാ പുരസ്‌കാരം’. സാഹിത്യമികവിനുള്ള പത്മപ്രഭാപുരസ്കാരം 1996-ലാണ് ഏർപ്പെടുത്തിയത്
Comments are closed.