പിറന്നാള്‍ ദിനത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി
പിറന്നാള്‍ ദിനത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി. കൊച്ചുമകള്‍ വരദ എഴുതി അയച്ച ഇംഗ്ലീഷ് കവിതയാണ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിതെന്നും നിറഞ്ഞ അഭിമാനത്തോടെ വരദയുടെ കവിത താന്‍ പോസ്റ്റുചെയ്യുന്നുവെന്നും അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വ്യക്തിപരമായി ഞാൻ എന്റെ ജന്മദിനം ആഘോഷിക്കുന്നില്ല. എങ്കിലും നിങ്ങളുടെ ആശംസകൾക്ക് ഞാൻ നന്ദി പറയുന്നു.
എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്റെ കൊച്ചുമകൾ വരദ ( കവിതയുടെ മകൾ ) എഴുതിയയച്ചു തന്ന കവിതയാണ്. എന്റെ കവിതയിലും ഗാനങ്ങളിലും ഞാൻ പുലർത്തിപ്പോരുന്ന അന്ത്യാക്ഷരപ്രാസം ഇംഗ്ലീഷിൽ അവൾ അനായാസമായി കൊണ്ടുവന്നിരിക്കുന്നു.
നിറഞ്ഞ അഭിമാനത്തോടെ വരദയുടെ കവിത ഞാൻ പോസ്റ്റുചെയ്യുന്നു.അവളെ അനുഗ്രഹിക്കുക.
Comments are closed.